Hot Posts

6/recent/ticker-posts

ആരോഗ്യ സുരക്ഷ ജനങ്ങളുടെ അവകാശമാണ്: ഫാ.തോമസ് കിഴക്കേൽ



പാലാ: ജീവിതശൈലി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ രോഗകാരണമാകുന്ന ഇക്കാലത്ത് ആരോഗ്യ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. വിഷരഹിതമായ ഭക്ഷണം ഉറപ്പു വരുത്താൻ നമുക്കാവണമെന്നും പകർച്ച രോഗങ്ങളിൽ നിന്നുള്ള രക്ഷയ്ക്ക് സാമൂഹ്യ ജാഗ്രത ആവശ്യമാണെന്നും ആരോഗ്യ സുരക്ഷ ജനങ്ങളുടെ അവകാശമാണന്നും അദ്ദേഹം തുടർന്നു പറഞ്ഞു. 

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി പാലാ ഷാലോം പാസ്റ്ററൽ നടന്ന സമ്മേളനത്തിൽ ആരോഗ്യ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സംസാരിക്കുകയായിരുന്നു ഫാ.കിഴക്കേൽ. പ്രോജക്ട് ഓഫീസർ മെർളി ജയിംസ് അദ്ധ്യക്ഷതവഹിച്ചു. 


പി.എസ്.ഡബ്ലിയു.എസ്, ജൽ ജീവൻ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ, മൂലമറ്റം സെന്റ്.ജോസഫ് ഹയർ എഡ്യുക്കേഷൻ ആന്റ് റിസർവ്വ് അക്കാഡമി സോഷ്യൽ വർക്ക് വിഭാഗം മേധാവി അമല റോസ് ജോസ്, ലെക്ചറർ ലെൻസി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ