Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ 'ഓറഞ്ച് ദി വേൾഡ്' ക്യാമ്പയിൻ ആരംഭിച്ചു



തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ ഐസിഡിഎസ് ന്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനും ജാഗ്രത സമിതി സംഗമവും സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും സ്ത്രീ സമത്വത്തിനും സ്ത്രീകളുടെ നേർക്കുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ആവശ്യമായ ബോധവത്കരണം ക്യാമ്പയിന്റെ ഭാഗമായി നടന്നു. ക്യാമ്പയിനിന്റെ ഭാഗമായി റാലിയും സംഘടിപ്പിച്ചു.  

ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ജാഗ്രത സമിതിസംഗമത്തിൽ വൈസ് പ്രസിഡന്റ്‌ മാജി തോമസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ കെ.സി ജെയിംസ് ജാഗ്രത സമിതി സംഗമം ഉദ്ഘാടനം ചെയ്തു. 


ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഓമന ഗോപാലൻ,  ഐസിഡിഎസ് സൂപ്പർവൈസർ മെർലിൻ ബേബി, മെമ്പർമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്കുട്ടി, മാളു ബി മുരുകൻ, നജീമ പരികൊച്ച് തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ.ബീന ഗിരി ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു.




Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ