Hot Posts

6/recent/ticker-posts

ഇന്ന് വിവേകാനന്ദ ജയന്തി: ദേശീയ യുവജന ദിനം: പ്രാധാന്യം അറിയാം...



ആദർശം സ്വന്തം ജീവിതത്തിലൂടെ പകർന്നു കാണിച്ച മഹത് വ്യക്തി. 1984 മുതലാണ് സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജന ദിനമായി ആചരിക്കാൻ തുടങ്ങിയത്. വിവേകാനന്ദന്റെ തത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് എക്കാലവും പ്രചോദനമാകുന്നു. 

1893ൽ ചിക്കാഗോയിൽ നടന്ന മതപാർലമെന്റിനെ അഭിസംബോധന ചെയ്ത് വിവേകാനന്ദൻ നടത്തിയ പ്രസംഗം ചരിത്രത്തിൽ ഇടം നേടി. 

കവി, കാൽപനികൻ, കർമയോഗി… കേവലം വാക്കുകൾ കൊണ്ടുള്ള വിശേഷണങ്ങൾക്ക് അതീതനാണ് സ്വാമി വിവേകാനന്ദൻ. സാമ്പത്തിക സാമൂഹ്യ നീതിയ്ക്കും സമത്വത്തിനും തുല്യ അവസരങ്ങൾക്കും നിർണായക പ്രാധാന്യം കൽപ്പിച്ച ഉൽപദിഷ്ണു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം നിയന്ത്രിച്ചാൽ മാത്രമേ സാധാരണക്കാരായ ബഹു ഭൂരിഭാഗം ജനങ്ങളിലും ശുഭ പ്രതീക്ഷ പകരാനാകുവെന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ നിഗമനം. ഇന്ത്യയ്ക്ക് മാത്രമല്ല, ലോക ജനതയോട് അദ്ദേഹം പറഞ്ഞതെല്ലാം ഉദാത്ത ജീവിത ദർശനങ്ങളായിരുന്നുവെന്ന് നിസംശയം പറയാം.



ദേശീയ യുവജന ദിന ചരിത്രം

സ്വാമി വിവേകാനന്ദന്റെ സംഭാവനകളെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ പാത പിന്തുടരാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 1984 ൽ ഇന്ത്യാ ഗവൺമെന്റ് ജനുവരി 12 ദേശീയ യുവജന ദിനമായി പ്രഖ്യാപിച്ചു. പിന്നീട് ഇന്ത്യയിലെ ഒരു പ്രധാന വാർഷിക ആഘോഷമായി മാറുകയും സ്വാമി വിവേകാനന്ദന്റെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.


വിദ്യാഭ്യാസം, സ്വയം മെച്ചപ്പെടുത്തൽ, സാമൂഹിക ഉത്തരവാദിത്തം എന്നിവയിൽ അദ്ദേഹം നൽകിയ ഊന്നൽ അദ്ദേഹത്തെ ഇന്ത്യയിലും ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക് ഒരു മാതൃകയാക്കി. ദേശീയ യുവജനദിനം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആഘോഷമാണ്, എല്ലാവർക്കും മെച്ചപ്പെട്ട ഭാവിക്കായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും