Hot Posts

6/recent/ticker-posts

കേരള യൂത്ത് ഫ്രണ്ട് എം മതേതര ഇന്ത്യ സംരക്ഷണ സദസിന് തുടക്കമായി : ഫെബ്രുവരി 10 വരെ പഞ്ചായത്ത് തല സദസ് നടക്കും


തിരുവനന്തപുരം : കേരള യൂത്ത് ഫ്രണ്ട് എം മതേതര ഇന്ത്യ സംരക്ഷണ സദസിന് തുടക്കമായി. ഫെബ്രുവരി 10 വരെ പഞ്ചായത്ത് തലത്തിൽ എല്ലാ കേന്ദ്രങ്ങളിലും സദസ് നടക്കും.  മതേതര ഇന്ത്യ സംരക്ഷണ സദസ്സിൻ്റെ സംസ്ഥാനതല ഉദ്ഘാടനം അഡ്വ: ജോബ് മൈക്കിൽ എംഎൽഎ നിർവഹിച്ചു. കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. 


കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: അലക്സ് കോഴിമല മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ്(എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം സാജൻ തൊടുക,യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മൻ മത്തായി,റോണി വലിയപറമ്പിൽ,ശരത് ജോസ്,ബിൻസൺ ഗോമസ്,ഷിബു തോമസ്,അജിതാ സോണി,ചാർളി ഐസക്, ഡിനു ചാക്കോ,മിഥുലാജ് മുഹമ്മദ്,എസ് അയ്യപ്പൻ പിളള,


ജോജി പി തോമസ്, അനൂപ് കെ ജോൺ,ജോമി എബ്രഹാം, അജേഷ് കുമാർ,സനീഷ് ഇ റ്റി,എൽബി അഗസ്റ്റിൻ,അരുൺ തോമസ്, വർഗീസ് ആൻ്റണി,പീറ്റർ പാവറട്ടി, ലിജിൻ ഇരുപ്പകാട്ട്,മാത്യൂ നൈനാൻ,എഡ്വിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തു തല കേന്ദ്രങ്ങളിലും ഫെബ്രുവരി 10 വരെ മതേതര ഇന്ത്യ സംരക്ഷണ സദസിൻ്റെ ഭാഗമായി സമ്മേളനങ്ങൾ നടക്കും. രാജ്യത്ത് മതത്തിന്റെ പേരിൽ വിഭജനങ്ങൾ നടക്കുന്ന കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അറിയിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്