Hot Posts

6/recent/ticker-posts

പെരിങ്ങുളം - പച്ചിക്കൽ - അടിവാരം റോഡും പാലവും ഉദ്ഘാടനം ചെയ്തു


കോട്ടയം : പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പെരിങ്ങുളം - പച്ചിക്കൽ - അടിവാരം റോഡിൻ്റെയും പാലത്തിന്റെയും ഒന്നാം ഘട്ട പൂർത്തീകരണത്തിൻ്റെ  ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ നിർവഹിച്ചു. ഘട്ടം ഘട്ടമായി റോഡ് റീ ടാർ ചെയ്തു നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നു എം.എൽ.എ പറഞ്ഞു.


എം. എൽ. എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചിലവിലാണ്  റോഡിന്റെയും പാലത്തിന്റെയും ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയത്.

പെരിങ്ങുളം പാലം ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി. ആർ. അനുപമ മുഖ്യപ്രഭാഷണം നടത്തി. 


അടിവാരം പള്ളി മുൻവികാരി ഫാ. സ്കാറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ അജിത് കുമാർ, അക്ഷയ് ഹരി, കെ കെ കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് റെജി ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേരി തോമസ്, പി.റ്റി. നിഷ, റോജി തോമസ്, ബീന മധു മോഹൻ, സജി സിബി, സജിമോൻ മാത്യു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റ്റി.എസ്. സിജു, ദേവസ്യാച്ചൻ വാണിയപ്പുര, സി. എസ്. സജി, മിനർവ മോഹൻ,  പി. കെ. അനീഷ്, ജസ്റ്റിൻ കുന്നുംപുറം എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്