Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് ഇന്ന് നാടിനു സമർപ്പിക്കും


ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ 1.3 കോടി രൂപ ചെലവിൽ നിർമിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം ഇന്ന് (ചൊവ്വാഴ്ച, ഫെബ്രുവരി 6) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വകുപ്പുമന്ത്രി  വീണാ ജോർജ് അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് വാർഡിന്റെ നിർമാണം.



കോവിഡ് അടക്കമുള്ള പകർച്ചവ്യാധി ബാധിതർക്ക് കിടത്തിച്ചികിത്സ നൽകാനുള്ള   സൗകര്യമൊരുക്കുകയാണ് ഐസൊലേഷൻ വാർഡുകളുടെ ലക്ഷ്യം. 10 ഐ.സി.യു. കിടക്കകൾ,  ഓക്സിജൻ ലഭ്യമാക്കാനുള്ള ഉപകരണങ്ങൾ, ഡോക്ടർമാർക്കുള്ള മുറികൾ, ഡ്രെസിംഗ് റൂം, നഴ്സസ് സ്റ്റേഷൻ, ഫാർമസി എന്നിവ അടങ്ങിയതാണ് ഐസൊലേഷൻ വാർഡ്. പകർച്ചവ്യാധികൾ ഇല്ലാത്ത സാധാരണ കാലയളവിൽ ഇവ മറ്റ് ഇതര രോഗികളുടെ അടിയന്തര ചികിത്സയ്ക്കും ഉപയോഗിക്കും. 


കുടുംബാരോഗ്യകേന്ദ്രം അങ്കണത്തിൽ ചേരുന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്ത് ശിലാഫലകം അനാച്ഛാദനം നിർവഹിക്കും. നഗരസഭാധ്യക്ഷ സുഹ്‌റാ അബ്ദുൽഖാദർ അധ്യക്ഷത വഹിക്കും. നഗരസഭ ഉപാധ്യക്ഷൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും. സ്ഥിരംസമിതി അധ്യക്ഷരായ ഷെഫ്‌നാ അമീൻ, പി.എം. അബ്ദുൽ ഖാദർ, റിസ്വാന സവാദ്, ഫസിൽ റഷീദ്, ഫാസില അബ്‌സാർ, നഗരസഭാംഗം ലീന ജെയിംസ്, ഡി.എം.ഒ. ഇൻ ചാർജ് ഡോ. പി.എൻ. വിദ്യാധരൻ, 


മെഡിക്കൽ ഓഫീസർ ഡോ. രശ്മി പി. ശശി,
വ്യാപാര വ്യവസായ ഏകോപനസമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.ആർ. ഫൈസൽ, അനസ് നാസർ, അൻവർ അലിയാർ, കെ.ഐ. നൗഷാദ്, ഷഹീർ കരുണ, സുബൈർ വെള്ളാപ്പള്ളി, അഡ്വ. ജെയിംസ് വലിയ വീട്ടിൽ, റഫീഖ് പട്ടരുപറമ്പിൽ, റസിം മുതുകാട്ടിൽ, അക്ബർ നൗഷാദ്, ഷനീർ മഠത്തിൽ, സോയി ജേക്കബ് നൗഫൽ കീഴേടം എന്നിവർ പങ്കെടുക്കും.
Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും