Hot Posts

6/recent/ticker-posts

'ചെകുത്താൻ കാറ്റ്'; പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു പൊങ്ങി



തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് 'ഡസ്റ്റ് ഡെവിൾ' എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെ മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും പൊടി ചുഴലിക്കാറ്റിന്‍റെ രൂപത്തിൽ ഉയർന്നു പൊങ്ങിയത്. ചൂടുകൂടിയതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ.



ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ് ആദ്യം ഒരു മിനിറ്റ് ദൈർഘ്യത്തിലും തൊട്ടുപിറകേ ഒന്നര മിനിറ്റോളം ദൈർഘ്യത്തിലും കാറ്റുണ്ടായത്. ശബ്ദത്തോടെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു പൊങ്ങി. മിനിറ്റുകൾക്കുള്ളിൽ പൊടിപടലങ്ങൾ അടങ്ങി. കണ്ടുനിന്നവർ മൊബൈലിൽ പകർത്തിക ദൃശ്യങ്ങളാണിപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.


ചൂടുപിടിച്ച കാലാവസ്ഥയിൽ പൊടിപടലങ്ങൾ കാറ്റിനൊപ്പം പറക്കുന്നതാണ് ഡസ്റ്റ് ഡെവിൾ എന്ന പ്രതിഭാസം. ഇത് പൊടിക്കാറ്റിനോടും ചുഴലിക്കാറ്റിനോടും സാമ്യമുള്ളതാണ്. പൊടി കൂടുതലുള്ള മൈതാനം പോലുള്ള ഇടങ്ങളിൽ ഇത് വ്യക്തമായി കാണാനാകും. മറ്റിടങ്ങളിലും ഇങ്ങനെ സംഭവിക്കും. ഇതിന് 18 ഇഞ്ച് മുതൽ 30 ഇഞ്ച് വരെ ഉയരം ഉണ്ടാവാം. ഇത്തരം ചെറുചുഴലികൾ അപകടകാരികളല്ലെങ്കിലും ഇതിനിടയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു