Hot Posts

6/recent/ticker-posts

കോട്ടയം ജില്ല മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു



പ്രവിത്താനം: കോട്ടയം ജില്ലാ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2024 പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോർജ് വേളൂപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡണ്ട് സജി എസ്.തെക്കേൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 



നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.റ്റി. സൈനുദ്ധീൻ, നെറ്റ് ബോൾ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി സക്കറിയാസ്, സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഡോ.സതീഷ് തോമസ്, ജില്ലാ സെക്രട്ടറി ഡോ.സുനിൽ തോമസ്, സ്കൂൾ പ്രിൻസിപ്പൽ ഡോ.ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റർ അജി വി.ജെ, ജെഫ്‌സിൻ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.





ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും, പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനവും, പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.






ഫെബ്രുവരി 24,25 തീയ്യതികളിൽ ആലപ്പുഴയിൽ വച്ച് നടക്കുന്ന സംസ്ഥാന മിനി ചാമ്പ്യൻഷിപ്പിനുള്ള കോട്ടയം ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്തു.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു