Hot Posts

6/recent/ticker-posts

ജനകീയ പ്രക്ഷോഭയാത്ര: സെന്റ്.തോമസ് കോളേജ് കവാടത്തിന് മുമ്പിൽ ക്യാമ്പയിൻ നടത്തി വിദ്യാർത്ഥികൾ



പാലാ: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 22 വ്യാഴം 3.00 ന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് കെഎസ്‌യു സെന്റ്. തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് കവാടത്തിന് മുമ്പിൽ വിദ്യാർത്ഥി ക്യാമ്പയിൻ നടത്തി.



കെ.എസ്.യൂ. ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോമിറ്റ് ജോൺ അധ്യക്ഷത വഹിച്ച യോഗം കെ.എസ്‌.യു. ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ സാബു പാലാ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ ജന. സെക്രട്ടറി ബിബിൻ രാജ്, ടോണി തൈപ്പറമ്പിൽ, കെ.എസ്‌.യു. നിയോജകമണ്ഡലം പ്രസിഡന്റ് നിബിൻ ടി ജോസ്, 


കെ.എസ്‌.യു.ജില്ലാ സെക്രട്ടറിമാരായ അലക്സ്‌ മാത്യു, അമൽ ജോസ്, കെ.എസ്.യൂ. ജില്ലാ എക്സിക്യൂട്ടീവ്  അംഗം ബാരിക് നിഷാദ്, യൂണിറ്റ് ഭാരവാഹികളായ കൃഷ്ണജിത്ത് ജിനിൽ, ടിബിൻ മാത്യു, ആൽബട്ട് ടോം ജോഷി, ജോർജുകുട്ടി, ജെറി, പാർവതി, സ്വാദിക, ടോംസൺ, സ്വാൻ എന്നിവർ സംസാരിച്ചു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ