Hot Posts

6/recent/ticker-posts

കാർഷിക വിപണി ഉണർത്തി പാലായിൽ കുടുംബശ്രീ നഗര ചന്ത



പാലാ: കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ കാർഷിക ഉത്പന്നങ്ങളും കുടുംബശ്രീ സംരംഭകരുടെ ഗുണമേന്മയേറിയ തനതുൽപന്നങ്ങളും നഗരപ്രദേശങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കുന്ന കുടുംബശ്രീയുടെ നഗരചന്ത ഉദ്ഘാടനം ചെയ്തു. 


പാലാ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നഗരസഭയുടെ തെക്കേക്കര ഷോപ്പിംഗ് കോംപ്ലക്സ് കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിക്കുന്ന നഗര ചന്ത പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്തു. 


നഗരസഭ വൈസ് ചെയർ പേഴ്സൺ ലീന സണ്ണി പുരയിടം, സ്ഥിരം സമിതി അധ്യക്ഷന്മാരായ സാവിയോ കാവുകാട്ട്, മായാ പ്രദീപ്, കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സിഡിഎസ് ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, NULM സിറ്റി മിഷൻ മാനേജർ മനു കെ.ജി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സിജി പ്രദീപ്, സി.ഡി.എസ് ഭാരവാഹികളായ മഞ്ജു കെ, ജിത രാജേഷ്, തങ്കമ്മ തോമസ്, ലൗലി, രമ്യ ജോസഫ്, മിനി രവി, സിഡിഎസ് അക്കൗണ്ടന്റ് സ്മിത, എം.ഇ. സി സിജി, ബ്ലോക്ക് കോഡിനേറ്റർ ശിവപ്രസാദ്, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. 





കുടുംബശ്രീ അയൽക്കൂട്ട അംഗമായ മേരിക്കുട്ടി ഫ്രാൻസിസിനാണ് നഗരചന്തയുടെ സംഘാടന ചുമതല. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ കാർഷിക ഉത്പന്നങ്ങളും, ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകരുടെ തനത് ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ചന്തയിൽ നിന്നും ലഭ്യമാകും.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു