Hot Posts

6/recent/ticker-posts

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു



സി.എസ്.ഐ സഭായുടെ മുൻ മോഡറേറ്റർ മോസ്റ്റ് റവ.ഡോ. കെ.ജെ സാമുവേലിൻ്റെ ഒന്നാം വർഷ അനുസ്മരണ ശുശ്രൂഷ മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റവ. വി.എസ്. ഫ്രാൻസിസ് മുഖ്യ കാർമ്മികത്വം വഹിച്ചു. 




മദ്ധ്യകേരള മഹായിടവക മുൻ ബിഷപ്പ് റവ. തോമസ് സാമുവേൽ, കൊല്ലം - കൊട്ടാരക്കര മഹായിടവക മുൻ ബിഷപ്പ് റവ. ഉമ്മൻ ജോർജ്, ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ്പ് റവ ഡോ. കെ.ജി. ദാനിയേൽ എന്നിവർ സഹകാർമ്മികരായിരുന്നു. 


ട്രാൻസ് വേൾഡ് റേഡിയോ ഡയറക്ടർ ജോർജ് ഫിലിപ്പ്, ബൈബിൾ സൊസൈറ്റി മുൻ സെക്രട്ടറിയും സിനഡ് പാസ്റ്ററൽ എയ്ഡ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറുമായിരുന്ന റവ. മാത്യം വർക്കി, ബൈബിൾ സൊസൈറ്റി കേരള ഓക്സിലറി സെക്രട്ടറി റവ. ജേക്കബ് ആന്റണി, ഈസ്റ്റ് കേരള മഹായിടവക ഓഫീസർമാരായ റവ. റ്റി.ജെ. ബിജോയ്, റവ. പി.സി. മാത്യുക്കുട്ടി, വർഗീസ് ജോർജ്, റ്റി. ജോയ് കുമാർ, കത്തീഡ്രൽ ഇടവക വികാരി റവ. ജോണി ജോസഫ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ബിഷപ്പിന്റെ പുത്രൻ സാം കെ. ജോസഫ്‌ സ്വാഗതവും പാസ്റ്ററൽ ബോർഡ് സെക്രട്ടറിയും ബിഷപ്പിന്റെ സഹോദരനുമായ റവ. ജോസഫ് മാത്യം നന്ദിയും അറിയിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു