Hot Posts

6/recent/ticker-posts

തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ നിർമ്മാണം പൂർത്തീകരണത്തിലേക്ക്



ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളായ തീക്കോയി ഗവൺമെന്റ് ഹൈസ്കൂൾ കഴിഞ്ഞ 40 വർഷക്കാലമായി വളരെ പരിമിതമായ സൗകര്യങ്ങളിലുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇപ്പോൾ ഈ സ്‌കൂളിന് ഈരാറ്റുപേട്ട നഗരസഭയുടെയും, തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയായ ആനയിളപ്പിൽ 2 ഏക്കർ 40 സെന്റ് സ്ഥലത്ത് 7.50 കോടി രൂപ അനുവദിച്ച് സ്കൂൾ കെട്ടിട നിർമ്മാണം അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 




ആകെ മൂന്നുനിലകളിലായി 26580 സ്ക്വയർഫീറ്റ് കെട്ടിടമാണ് നിർമ്മാണം പൂർത്തീകരിച്ചു വരുന്നത്. 6 സ്മാർട്ട് ക്ലാസ്സ് റൂമുകൾ, 4 ലബോറട്ടറികൾ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും 2 വീതം ആകെ 4 ടോയ്‌ലറ്റ് ബ്ലോക്കുകൾ, അംഗപരിമിതർക്കുള്ള പ്രത്യേക ടോയ്ലറ്റ്, സ്കൂൾ സൂപ്രണ്ടിന്റെ മുറി, ഇൻസ്ട്രക്ടർമാർ ഉൾപ്പെടെയുള്ള സ്റ്റാഫുകൾക്കായി നാല് സ്റ്റാഫ് റൂമുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായി പ്രത്യേക മുറി, ഇലക്ട്രിക്കൽ ആൻഡ് ഫയർ റൂം, കോമൺ ഏരിയ, നടുമുറ്റം, ലിഫ്റ്റ് തുടങ്ങിയവ ഉൾപ്പെടെയാണ് മനോഹരമായ സ്കൂൾ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഇനിയും ഒരു ഫ്ലോർ കൂടി നിർമ്മിക്കാവുന്ന വിധത്തിൽ നാല് നിലയുടെ ഫൗണ്ടേഷനാണ്   രൂപകല്പന ചെയ്ത് നിർമിച്ചിട്ടുള്ളത്.  



ഫിനിഷിംഗ് പണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.  ഇലക്ട്രിക്കൽ, പ്ലംബിംഗ്  പണികളുടെ പൂർത്തീകരണം ,  കതകുകൾ, ജനൽ ഗ്ലാസുകൾ മുതലായ ഘടിപ്പിക്കുക,  അവസാന ഘട്ട പെയിന്റിംഗ് എന്നിവ മാത്രമാണ് ഇനി അവശേഷിക്കുന്ന പണികൾ.  ഇവയെല്ലാം പരമാവധി ഒരു മാസത്തിനുള്ളിൽ പൂർത്തീകരിച്ച് ജൂൺ മാസത്തിൽ പുതിയ അധ്യായന വർഷ ആരംഭത്തിൽ തന്നെ പുതിയ സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നതെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കൂട്ടിച്ചേർത്തു.  


പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.  ആർ. ബിന്ദു സ്കൂൾ ഔപചാരികമായി നാടിന് സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു