Hot Posts

6/recent/ticker-posts

നീലൂർ സെന്റ് ജോസഫ്സ് യു പി സ്കൂളിൽ ഡിജിറ്റൽ ഇലക്ഷൻ നടന്നു

നീലൂർ സെന്റ് ജോസഫ്സ് യു പി സ്കൂളിൽ ഡിജിറ്റൽ ഇലക്ഷൻ നടന്നു. സ്കൂൾ പാർലമെന്റ് അംഗങ്ങളെയാണ് നവീന ജനാധിപത്യ മാതൃകയിൽ തിരഞ്ഞെടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് ലിനറ്റ തോമസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 


കായികാധ്യാപകൻ ജോബിസ് ജോസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കൃത്യമായ ജനാധിപത്യാവബോധം കുട്ടികളിൽ നിർമ്മിച്ചെടുക്കുക എന്ന ഉദ്ദേശത്തെ മുൻനിർത്തിയാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. 
ആവേശകരമായ മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി നെബിൻ മജു സ്കൂൾ ലീഡറായും ആഞ്ചല മരിയറ്റ് ജോസ് ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് (ജൂലൈ 26) പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്യും.




Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും