Hot Posts

6/recent/ticker-posts

കാർഷിക മേഖലയിൽ ശൃംഖലാ സംവിധാനം അനിവാര്യം: ഫാ. ബ്രിജേഷ് ടോം

കുട്ടിക്കാനം: കർഷകരുടെ പ്രാദേശിക കൂട്ടായ്മകളുടെ ശ്രുംഖലാ സംവിധാനം രൂപപ്പെടുത്താൻ കർഷക ഉൽപാദക സംഘടനകളിലൂടെ സാധിക്കണമെന്ന് പീരുമേട് ഡവലപ്മെന്റ് സൊസൈറ്റിയുടെ അസിസ്റ്റൻറ് ഡയറക്ടർ ഫാ. ബ്രിജേഷ് ടോം അഭിപ്രായപ്പെട്ടു. 


പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്താൽ കോട്ടയം ജില്ലയിൽ രൂപീകൃതമായ കർഷക ഉൽപാദക കമ്പനികളുടെ ഡയറക്ടർ ബോർ സംഗങ്ങൾക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർക്കുമായി നബാർഡിന്റെ സഹായത്തോടെ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
 
നഗരവൽക്കരണമല്ല യഥാർത്ഥ വികസനമെന്നും ജനസംഖ്യയിൽ മഹാഭൂരിപക്ഷം വരുന്ന കർഷകരുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് മുഖ്യ പരിഗണന നൽകേണ്ടതെന്ന് ക്ലാസ്സ് നയിച്ച കുട്ടിക്കാനം മരിയൻ കോളജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി  അജേഷ് ജോസഫ് അഭിപ്രായപ്പെട്ടു. 
നബാർഡ് ജില്ലാ മാനേജർ റജി വർഗ്ഗീസ്, പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഡയറക്ടർ ഡോ. സിബി ജോസഫ്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം, ഹൈറേഞ്ച് എഫ്.പി.ഒ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. 

തോമസ് മണ്ഡപത്തിൽ, അഡ്വ. എ.സി.ജോസഫ് തോട്ടകം, ജയിംസ് ഫാത്തിമാപുരം, ജിജിമോൻ വെള്ളികുളം, ടോം ജേക്കബ് ആലയ്ക്കൽ, ജോസ് തോമസ്, ജയ്മോൻ പുത്തൻ പുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും