Hot Posts

6/recent/ticker-posts

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പ് നടന്നു

ചെമ്മലമറ്റം: ചെമ്മലമറ്റം സെൻറർ ലയൺസ് ക്ലബിൻറ നേതൃത്വത്തിൽ ലയൺസ് ഡിസ്ട്രിക് 318 B യിലെ യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു. 


ചെമ്മലമറ്റം സെൻറർ ലയൺസ് ക്ലബ്ബും എക്സൈസ് ഡിപ്പാർട്ടമെന്റ് ഈരാറ്റുപേട്ട റെയ്ഞ്ചും സഹകരിച്ചാണ് "SAY NO TO DRUGS" എന്ന വിഷയത്തെക്കുറിച്ചാണ് സെമിനാർ നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ജോബറ്റ് തോമസിൻറ അദ്ധ്യക്ഷതയിൽ എക്സൈസ് പ്രിവൻറീവ് ഓഫീസർ സന്തോഷ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. 
ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.ലയൺ മെമ്പർമാരായ പി.സി.ജോസഫ് പുറത്തേൽ, സജി പൊങ്ങൻപാറ, മാർട്ടിൻ കണിപറമ്പിൽ, കുര്യാച്ചൻ തൂങ്കുഴി, സിവിൽ എക്സൈസ് ഓഫീസർമാരായ അഫ്സൽ കെരീം, ജസ്റ്റിൻ തോമസ് എന്നിവർ പ്രസംഗിച്ചു. ഗ്രീഷ്മ ജോസഫ് ക്ലാസ് നയിച്ചു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി