Hot Posts

6/recent/ticker-posts

ദേശതാൽപ്പര്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.

ഈരാറ്റുപേട്ട: രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ, മതത്തിനും ജാതിക്കും, രാഷ്ടിയത്തിനും അതീധമായി ദേശ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയും, ഉത്തവാദിത്യവും നാം ഏറ്റെടുക്കണമെന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. 


ഫൈൻ ആർട്ട് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) സ്വാതത്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജാഗ്രതാ സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈരാറ്റുപേട്ട തേവരുപാറയിൽ നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ എത്തിയ റാലിയിൽ രാജ്യത്ത് വർദ്ധിച്ചു വരുന്ന വർഗ്ഗീയത, അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തം, ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ ഡാം തുടങ്ങിയ വിശയങ്ങളിൽ ജനങ്ങളിൽ ബോധവൽക്കണവും,  സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട ജനകിയ ക്വിസ് മൽസരം, ഗാനദീപ്തി എന്നിവയും സംഘടിപ്പിച്ചു.
ചേന്നാട് കവലിയിൽ നടന്ന സമാപന സമ്മേളനത്തിൽ ഫെയ്സ് പ്രസിഡൻറ് സക്കീർ താപി അദ്യക്ഷനായി. ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, ഫെയ്സ് ജനറൽ സെകട്ടറി കെ.പി.എ നടക്കൽ, ഡയറക്ടർ പത്മനാഭൻ, റഫീഖ് പട്ടരുപറമ്പിൽ, പി.പി.എം. നൗഷാദ്, പി.എസ്. അബ്ദുൽ ജബ്ബാർ, ഹാഷിം ലബ്ബ, കെ.എം. ജാഫർ, മുഹ്സിൻ പഴയം പള്ളിൽ, എസ്, എഫ്. ജബ്ബാർ, മൃദുല നിഷാന്ത്, റീനാ വിജയ് എന്നിവർ സംസാരിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ