Hot Posts

6/recent/ticker-posts

ബീന ടോമി പൊരിയത്ത് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ്

ഭരണങ്ങാനം: പഞ്ചായത്ത്‌ പ്രസിഡന്റായി കോൺഗ്രസ്സിലെ ബീന ടോമിയെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫി ന്റെ ബീനാ ടോമിയ്ക്ക് 6 വോട്ടും എൽഡിഎഫ് ലെ കേരള കോൺഗ്രസ്‌ എം അംഗമായ സുധ ഷാജിക്ക് 2വോട്ട് ലഭിച്ചപ്പോൾ ബിജെപിയുടെ ഒരംഗം വിട്ടു നിന്നു. 

ബീനാ ടോമി രണ്ടു തവണ പഞ്ചായത്ത്‌ മെമ്പറും മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു.മുതിർന്ന കോൺഗ്രസ്‌ നേതാവും ചൂണ്ടച്ചേരി ബാങ്ക് പ്രസിഡന്റുമായ ടോമി ഫ്രാൻസിസിന്റെ ഭാര്യയുമാണ് ബീനാ ടോമി.  

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ഔസേപ്പറമ്പിൽ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗത്തിൽ ജോയ് എബ്രഹാം എക്സ് എംപി, പി വി ജോസഫ്, മാണിച്ചൻ  കളപ്പുര, വി ജെ ജോർജ്, കെ ടി തോമസ്, 
ജോസ് പ്ലാക്കൂട്ടം, ഉണ്ണി കുളപ്പുറം, വിൽഫി മൈക്കിൾ, ജിജി തെങ്ങുംപള്ളി, സോബിച്ചൻ ചോവാറ്റുകുന്നേൽ, സോഫി സേവ്യർ, സുധാ ഷാജി, ലിൻസി സണ്ണി, റെജി മാത്യു, ബിജു എൻ എം, സുകുമാരൻ പനച്ചിക്കൽ, ബേബി ഉപ്പുട്ടിൽ, ബേബി പാണംപാറ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു