Hot Posts

6/recent/ticker-posts

പാലാ മീഡിയാ അക്കാഡമിക്ക് തിരി തെളിഞ്ഞു; പത്ര സമ്മേളനങ്ങൾക്ക് ഇനി കൊട്ടാരമറ്റത്ത് പുതിയ കേന്ദ്രം

പാലാ: പാലായിൽ ഓൺലൈൻ / കേബിൾ ടിവി  മാധ്യമങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാഡമിക്ക് തിരി തെളിഞ്ഞു. സെപ്റ്റംബർ 15 ഞായറാഴ്ച്ച തിരുവോണനാളിലാണ് മാധ്യമ പ്രവർത്തകരുടെ പുതിയ കേന്ദ്രത്തിന് തുടക്കമായത്. പാലാ കൊട്ടാരമറ്റത്തെ മുൻസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിന്റെ മുകൾ നിലയിലാണ് മീഡിയ അക്കാദമി തുടർന്ന് പ്രവർത്തിക്കുന്നത്.
രാവിലെ 9.30 ന് ഫാ.ജോർജ്ജ് നെല്ലിക്കുന്ന് ചെരുവ്പുരയിടം വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിൻ്റെ മാറുന്ന മുഖമാണ് ഓൺലൈൻ മാധ്യമങ്ങളെന്നും, അവരെ സമൂഹത്തിൽ പരിഗണിക്കാതിരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മീഡിയാ അക്കാഡമി പ്രസിഡണ്ട് എബി ജെ ജോസ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി തങ്കച്ചൻ പാലാ, ട്രഷറർ പ്രിൻസ് ബാബു എന്നിവർ സംസാരിച്ചു. പാലാ മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ, വിവിധ പാർട്ടികളുടെ ജില്ലാ സംസ്ഥാന ഭാരവാഹികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പൊതുജനങ്ങൾക്ക് പത്രസമ്മേളനങ്ങൾ നടത്തുന്നതിനുള്ള സൗകര്യവും മീഡിയ അക്കാദമിയിൽ ലഭ്യമാണ്. മീറ്റ് ദ പ്രസ് പരിപാടികൾ, അഭിമുഖങ്ങൾ, സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതും മീഡിയ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ പെടുന്നു. പുതുതലമുറക്ക് ആധുനിക മീഡിയ പ്രവർത്തനത്തിലും സാങ്കേതിക വിദ്യയിലും ട്രെയിനിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. പാലാ മീഡിയ അക്കാദമിയിൽ പത്രസമ്മേളനം നടത്തുന്നതിനായി 8590176743 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും