Hot Posts

6/recent/ticker-posts

ഇരുമാപ്രമറ്റം MDCMS ഹൈസ്കൂളിൽ വ്യക്തിത്വവികസന ക്ലാസ് നടത്തി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ

ഇരുമാപ്രമറ്റം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും ഇരുമാപ്രമറ്റം MDCMS ഹൈസ്കൂൾ ടീൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലാസും, കൗൺസിലിങ്ങും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ടീച്ചർ ഇൻ ചാർജ്ജ് ലിന്റാ ഡാനിയേലിന്റെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്ററും OSA ട്രെഷററുമായ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. 
ക്ലബ് പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്ത് മുഖ്യപ്രഭാഷണം നടത്തി. ക്ലബ് അഡ്മിനിസ്ട്രേറ്റർ റ്റിറ്റൊ തെക്കേൽ, ടീൻസ് ക്ലബ് കോർഡിനേറ്റർ റബേക്കാ എം ഐ, സ്കൂൾ അധ്യാപകരായ സൂസൻ ബി ജോർജ്ജ്, ജോസഫിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ടീച്ചേഴ്സും ടീൻസ് ക്ലബ് ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി. 
പ്രമുഖ ഓൺലൈൻ ട്യൂട്ടറും, യൂട്യൂബറുമായ ഗ്രീഷ്മ സെബാസ്റ്റ്യൻ മോട്ടിവേഷൻ ക്ലാസ്സ്‌ നയിക്കുകയും, സ്കൂൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫാക്കൽറ്റിയെ ആദരിക്കുകയും ചെയ്തു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്