Hot Posts

6/recent/ticker-posts

പാലാ മരിയ സദനത്തിന് 6,23,047/- രൂപ കൈമാറി തീക്കോയി ഗ്രാമപഞ്ചായത്ത്

തീക്കോയി: പാലാ മരിയസദനത്തിന്റെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിന്റെ വാർഡുകളിൽ നടത്തിയ പൊതുധനസമാഹരണയജ്ഞത്തിൽ 6,23,047/- രൂപ സംഭാവനയായി ലഭിച്ചു. 
ഗ്രാമപഞ്ചായത്തിന് ലഭിച്ച തുകയും രസീത് ബുക്കുകളും പ്രസിഡണ്ട് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ് മരിയസദനത്തിന് കൈമാറി. തീക്കോയി ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക്  സന്തോഷ് മരിയസദനം നന്ദി രേഖപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു. 
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, പി എസ് രതീഷ്, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, അസിസ്റ്റൻറ് സെക്രട്ടറി സജി പി ടി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, ജോസുകുട്ടി, പിടിഎ പ്രസിഡണ്ട് ജോമോൻ പോർക്കാട്ടിൽ, അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍