Hot Posts

6/recent/ticker-posts

വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പഠനത്തിലും, കായിക രംഗത്തും മുമ്പിൽ: മാണി സി കാപ്പൻ എം.എൽ.എ

പാലാ: വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ0നത്തിൽ ഉന്നത നിലവാരം പുലർത്തുന്നതിനോടൊപ്പം കായിക രംഗത്തും ഉന്നത നിലവാരം പുലർത്തുന്ന കോളേജണെന്ന് ഇന്ന് ഇവിടെ കായീക രംഗത്ത് സംസ്ഥാന ,ദേശീയ നിലവാരത്തിലുള്ള കായീക താരങ്ങൾക്ക് ആദരവ് നൽകുമ്പോൾ മനസിലാവുന്നതെന്ന് മാണി സി കാപ്പൻ എം.എൽ.എ അഭിപ്രായപ്പെട്ടു.
വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൻ്റെ സ്പോഴ്സ് മീറ്റ് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. 
ഇപ്പോൾ വിസാറ്റിലെ ഏതാനും കായിക താരങ്ങൾക്കാണ് സംസ്ഥാന, ദേശീയ മേളകളിലെ കായിക മികവിന് ആദരം നൽകിയതെങ്കിൽ അടുത്ത വർഷം ഒരു പിടി വിസാറ്റിലെ കായിക താരങ്ങൾ സംസ്ഥാന, ദേശീയ തലങ്ങളിൽ മികവ് തെളിയിക്കട്ടെയെന്ന് ആശംസിക്കുന്നതായി മാണി സി കാപ്പൻ കൂട്ടിചേർത്തു.
ഉദ്ഘാടന ചടങ്ങിൽ വിസാറ്റ് ഡയറക്ടർ ഡോക്ടർ ദിലീപ് കെ.എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ.ജെ ,ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാജു മാവുങ്കൽ, പി.ആർ.ഒ ഷാജി ആറ്റുപുറം ,സ്പോഴ്സ് സെക്രട്ടറിമാരായ ആൽബി ബിനോയി ,ടിംസൺ സൂബി വർഗീസ് എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു