Hot Posts

6/recent/ticker-posts

ജല ഗുണനിലവാര പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു

ഭരണങ്ങാനം: വിളക്കുമാടം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ സ്കൂളുകളിൽ സ്ഥാപിക്കുന്ന ജല ഗുണനിലവാര പരിശോധന ലാബിന് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തിൽ കോട്ടയം ജില്ലയിൽതെരഞ്ഞെടുക്കപ്പെട്ട മുപ്പത് സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 
കെമിസ്ട്രി ലാബുകൾ ഉള്ള ഹയർസെക്കൻഡറി സ്കൂളിലാണ് ലാബ് സ്ഥാപിക്കുന്നത്. മീനച്ചിൽ പഞ്ചായത്തിലെ വിളക്കുമാട സെൻറ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലും, ഭരണങ്ങാനം പഞ്ചായത്തിലെ സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലും, കരൂർ പഞ്ചായത്തിലെ സെൻ്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലും ആണ് ലാബ് സ്ഥാപിച്ചിരിക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
കുട്ടികൾക്കും പൊതുജനങ്ങൾക്കും വെള്ളത്തിൻറെ സാമ്പിൾ നൽകി ജലം പരിശോധിക്കുവാൻ കഴിയും. ഓരോ സ്കൂളിലെയും കെമിസ്ട്രി വിഭാഗം അധ്യാപകർക്ക് പരിശോധനയ്ക്ക് വേണ്ട പരിശീലനം നൽകിയിട്ടുണ്ട്. വിളക്കുമാടം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ ജോർജ് മണ്ണൂ കുശുമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. 
പഞ്ചായത്ത് പ്രസിഡൻറ് സാജോ പൂവത്താനി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പുന്നൂസ് പോൾ, പി.ടി.എ പ്രസിഡൻറ് ബിജോയ് ഈറ്റത്തോട്ട് സ്കൂൾ പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ്, ബിനോയ് നരി തൂക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു