Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് (എം) സംസ്കാരവേദി സാഹിത്യോത്സവവും പുസ്തക പ്രകാശനവും നടന്നു

കോട്ടയം: കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യോത്സവവും സംസ്കാര വേദിയിലെ 27 അംഗങ്ങൾ ചേർന്ന് എഴുതിയ നാടകവേദി എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മവും നടത്തി. കോട്ടയം കെഎം മാണി ഭവനിൽ നടന്ന ചടങ്ങിൽ സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. നിയമസഭ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. 
ഡോ. സുമ സിറിയക്ക് പുസ്തകം ഏറ്റുവാങ്ങി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാറിന്റെയും പ്രഗൽഭരെ ആദരിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എംഎൽഎയും കവിയരങ്ങിന്റെ ഉദ്ഘാടനം ഡോ. എ കെ അപ്പുക്കുട്ടനും നിർവഹിച്ചു. 
ഡോ. ജേക്കബ് സാംസൻ, ജോയ് നാലും നാക്കൽ, അഡ്വ. പ്രദീപ് കൂട്ടാല, ബിജോയ് പാലാ കുന്നേൽ, തോമസ് കാവാലം, ചാക്കോ മെതികളം, ഡോ. അലക്സ് മാത്യു, ബാബു ടി ജോൺ, ഫിലിപ്പോസ് തത്തംപള്ളി, എ. പി ജിനൻ, ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു