Hot Posts

6/recent/ticker-posts

കാവുംകണ്ടം - നീലൂർ വഴി തൊടുപുഴയ്ക്ക് പുതിയ ബസ് സർവീസ്

കാവുംകണ്ടം: കടനാട്, കാവുംകണ്ടം, നീലൂർ വഴി തൊടുപുഴയ്ക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോ മാനേജർക്ക് പരാതി നൽകിയിരുന്നു. 
പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പിനുശേഷം മാണി സി.കാപ്പൻ എം.എൽ.എയുടെ നിർദ്ദേശാനുസരണമാണ് പുതിയ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചത്. കടനാട്, കാവുംകണ്ടം പ്രദേശങ്ങളിലേക്ക് ആവശ്യാനുസരണം ബസുകൾ ഇല്ലാത്തതിനാൽ കിലോമീറ്റർ ദൂരം സഞ്ചരിച്ചു വേണം ബസ്സിൽ കയറുന്നത് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും ജോലി കഴിഞ്ഞ് മടങ്ങി വരുന്നവർക്കും വൈകുന്നേരത്തെ ബസ് സർവീസ് ഇല്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടിയിരുന്നു.
കെ.എസ്.ആർ.ടി.സിയുടെ വൈകുന്നേരത്തെ പുതിയ ട്രിപ്പ് യാത്രാക്ലേശത്തിന് താൽക്കാലിക പരിഹാരമാകും. കാവുംകണ്ടം - നീലൂർ വഴി തൊടുപുഴയ്ക്ക് പുതിയ കെ.എസ്.ആർ.ടി.സി.ബസ് അനുവദിച്ച മാണി.സി.കാപ്പൻ എംഎൽഎയും കെഎസ്ആർടിസി ഉദ്യോഗസ്ഥരായ തോമസ് മാനുവൽ, സന്തോഷ് എന്നിവരെയും പ്രദേശവാസികൾ അഭിനന്ദിച്ചു.
കാവുംകണ്ടം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം മാല അണിയിച്ച് ബസ്സിനെ സ്വീകരിച്ചു. ബിനു വള്ളോംപുരയിടം, സിബി അഴകൻപറമ്പിൽ, ജോയി കറിയനാൽ, ജോണി കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. അഭിലാഷ് കോഴിക്കോട്ട്, സന്തോഷ് വഞ്ചിക്കച്ചാലിൽ, ജോസ് കോഴിക്കോട്ട്, ദേവസ്യാ കുനംപാറയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു