Hot Posts

6/recent/ticker-posts

മുനമ്പം ജനസമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കാവുംകണ്ടം ഇടവക

കാവുംകണ്ടം: മുനമ്പം ജനത നടത്തുന്ന അതിജീവന പോരാട്ടത്തിന് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രമേയം പാസാക്കി. മുനമ്പം ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വക്കഫ് അവകാശവാദം പൂർണമായും അവസാനിപ്പിക്കുക, വഖഫ് നിയമത്തിലെ ഭേദഗതികൾ പുന:പരിശോധിക്കുക, 2024 ഒക്ടോബർ 14 ന് വഖഫ് ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാവുംകണ്ടം ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ദീപം തെളിച്ചുകൊണ്ട് ഐക്യദാർഢ്യ സമ്മേളനം നടത്തി. 
ഭൂമിയുടെ അവകാശം യഥാർത്ഥ ഉടമകളിൽ നിന്ന് പിടിച്ചു വാങ്ങുന്ന നയമാണ് വഖഫ് ബോർഡിൻ്റേത്. . സ്വന്തം ഭൂമിയുടെ അവകാശത്തിനുമേൽ കൈ വയ്ക്കുവാൻ വഖഫിന് അധികാരമില്ല. വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ യഥാർത്ഥ ഉടമകളെ, വഖഫ് ബോർഡ്‌ ഭൂമി എന്ന പേരിൽ കൂടിയൊഴിപ്പിക്കുന്ന നടപടി ഭാരതത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളി ഉയർത്തുന്നതാണെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ പ്രസ്താവിച്ചു. 
മുനമ്പത്ത് വക്കഫ് ബോർഡ് ഉയർത്തുന്ന ഭൂമിയുടെ അവകാശവാദം ചെറുത്തു തോൽപ്പിക്കുവാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. സെനീഷ് മനപ്പുറത്ത് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം മുഖ്യ പ്രഭാഷണം നടത്തി. ഡേവിസ്‌ കെ മാത്യു കല്ലറക്കൽ പ്രമേയം അവതരിപ്പിച്ചു. 
ജോഷി കുമ്മേനിയിൽ, അഭിലാഷ് കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ, ലിസി ആമിക്കാട്ട്, കൊച്ചുറാണി ഈരൂരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സിജു കോഴിക്കോട്ട്, രാജു അറക്കകണ്ടത്തിൽ, ഷൈബി തങ്കച്ചൻ താളനാനി, ജോസ് കൊന്നക്കൽ, കുഞ്ഞുകുട്ടി മഠത്തിപ്പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു