Hot Posts

6/recent/ticker-posts

കർഷക മുന്നേറ്റത്തിന് മുട്ടുചിറ വേദിയാകും: മാർ ജോസഫ് കല്ലറങ്ങാട്ട്

മുട്ടുചിറ: കാർഷിക രംഗത്ത് ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം കൊടുക്കാൻ മുട്ടുചിറ സിയോൻ ഭവനി ലാരംഭിച്ച അഗ്രിമയ്ക്ക് സാധിക്കുമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയായ കർഷക ബാങ്കിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മുട്ടുചിറ സിയോൻ  ഭവനിൽ ആരംഭിച്ച അഗ്രിമ നൈപുണ്യ വികസന പരി ശീലനകേന്ദ്രത്തിൻ്റെ ആശീർവ്വാദകർമ്മവും ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. 
മുട്ടുചിറ ഫൊറോന പള്ളി വികാരി വെരി. റവ.ഫാ. എബ്രാഹം കൊല്ലിത്താനത്തുമലയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, പി. എസ്. ഡബ്ലിയു.എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോൺസൺ കൊട്ടുകാപ്പള്ളി, ഫാ. ജോസഫ് താഴത്തു വരിക്കയിൽ, ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ഡാൻ്റിസ് കൂനാനിക്കൽ, സിബി കണിയാംപടി എന്നിവർ പ്രസംഗിച്ചു. 
റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ മാത്യു ചന്ദ്രൻകുന്നേൽ, ഫാ. സെബാസ്റ്റ്യൻ പടിക്കുഴുപ്പിൽ, ഫാ. തോമസ് നടയ്ക്കൽ, ഫാ. സൈറസ് വേലം പറമ്പിൽ, ഫാ അലക്സ് പണ്ടാരകാപ്പിൽ, ഫാ. ജോർജ് നെല്ലി നിൽക്കും ചെരുവിൽ പുരയിടം, ഫാ മാണികൊഴുപ്പും കുറ്റി, ഫാ. ഗോഡ്സൺ ചെങ്ങഴശ്ശേരിൽ, ഫാ. മാത്യു വാഴ ചാരിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 
കർഷകർക്കും പൊതുജനങ്ങൾക്കുമായി വിവിധ പരിശീലനപരിപാടികൾ കൂടാതെ ഹൈബ്രീഡ് പച്ചക്കറി തൈകൾ, വൈവിധ്യമാർന്ന നാടൻ, വിദേശ ഫലവൃക്ഷ തൈകൾ, കർഷകകൂട്ടായ്മകൾ നിർമ്മിക്കുന്ന വിഷരഹിതവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യ വിഭവങ്ങൾ വരെ മുട്ടുചിറ അഗ്രിമയിൽ ലഭ്യമാണ്.


Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി