Hot Posts

6/recent/ticker-posts

കുറുമണ്ണ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനവും



കുറുമണ്ണ്: ലയൺസ് ക്ലബ്‌ ഓഫ് കൊല്ലപ്പള്ളി യുടെ നേതൃത്വത്തിൽ കുറുമണ്ണ് സെൻറ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയി ജോസഫിൻറ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാദർ തോമസ് മണിയൻചിറ നിർവഹിച്ചു. 
ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഉള്ളൂർ അവാർഡ് ജേതാവും ഗാനരചയിതാവുമായ തോമസ് മൂന്നാനപ്പള്ളി നിർവഹിച്ചു. 
ലയൺസ് ക്ലബ് പ്രസിഡന്റ് ലോയിഡ് ജോസഫ്, വിസിബ് ഡയറക്ടർ തങ്കച്ചൻ കുന്നുംപുറം, പി റ്റി എ പ്രസിഡന്റ് സുബി തോമസ്, ബിനു വള്ളോംപുരയിടം, ലയൺസ് ക്ലബ് മെമ്പർമാരായ റോയി ഫ്രാൻസിസ്, ജോർജ് താഴത്തുവീട്ടിൽ, ടോമി എബ്രഹാം, ഫിലിപ്പ് ജോസ് പുളിയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. പാലാ മാർസ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സിസ്റ്റർ ജൂലി എലിസബത്ത് ബോധവൽക്കരണ ക്ലാസ് നയിച്ചു.
Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ജനറൽ ആശുപത്രിയിൽ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രം തുറന്നു
മുന്നണിമാറ്റ വാര്‍ത്തകളെ തള്ളി കേരള കോണ്‍ഗ്രസ് (എം); നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ്.കെ.മാണി
പാലാ സാന്‍തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം: കര്‍ഷകന് തന്റെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ അവകാശമില്ലാത്ത സാഹചര്യം മാറണം: മന്ത്രി പി.പ്രസാദ്
പാലാ ജനറൽ ആശുപത്രിക്ക് ആരോഗ്യ വകുപ്പിൻ്റെ "കായകൽപ് " അവാർഡ്
കാർമൽ മെഡിക്കൽ സെൻററിൽ കർമ്മല മാതാവിൻറെ തിരുനാളും ഹോസ്പിറ്റൽ ഡേ സെലിബ്രേഷനും
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 19 ന് കൊടിയേറും
കുറുമണ്ണ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനവും
കോട്ടയത്ത് മാത്രമല്ല.. പാലായിലും ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കെട്ടിടവും മറിഞ്ഞു വീണു കൊണ്ടിരിക്കുന്ന വിളക്കുകാലുമുണ്ട്
മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്; പത്ത്‌ ദിവസത്തെ യാത്ര