Hot Posts

6/recent/ticker-posts

അഡ്വ.ടി വി അബ്രാഹം അനുസ്മരണവും എക്സലൻസ് അവാർഡു വിതരണവും നാളെ കൊഴുവനാലിൽ



പാലാ: കേരള രാഷ്ട്രീയ മണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ നമ്മെ വിട്ടു കടന്നുപോയ യശ:ശരീരനായ അഡ്വ.ടി വി അബ്രാഹത്തിൻ്റെ അനുസ്മരണ സമ്മേളനവും "എക്സലൻസ് അവാർഡ് 2025" വിതരണവും അഡ്വ. ടി വി അബ്രാഹം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ജൂലൈ 18 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്വാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടക്കുമെന്ന് ഫൗണ്ടേഷൻ മാനേജിംഗ് ട്രെസ്റ്റി കൊച്ചുത്രേസ്യ അബ്രാഹവും വൈസ് പ്രസിഡന്റ് അഡ്വ ഫ്രാൻസിസ് തോമസും സെക്രട്ടറി ഷിബു തെക്കേമറ്റവും അറിയിച്ചു.
മാണി സി കാപ്പൻ എം എൽ എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം കേരള ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജ് എം എൽ എ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡു വിതരണവും നടത്തും. മുൻ എം പി പി സി തോമസ് മുഖ്യപ്രഭാഷണവും കൊഴുവനാൽ ഫൊറോനാ പള്ളി വികാരി റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. ഈ കഴിഞ്ഞ പരീക്ഷകളിൽ കുട്ടികൾക്ക് മികച്ച വിജയം നേടി കൊടുത്ത കൊഴുവനാൽ ഹയർ സെക്കൻഡറി സ്കൂളിനും ഹൈസ്കൂളിനും പ്രത്യേക മൊമൊൻ്റോ നൽകി ആദരിക്കും. കിർഗിസ്ഥാനിൽ നടന്ന ലോക വനിതാ ഗുസ്തിയിൽ 7 സ്വർണ്ണം നേടിയെടുത്ത ഇന്ത്യൻ ടീമിനെ നയിച്ച കോച്ച് ബിജു സാറിനെ ഈ ചടങ്ങിൽ ആദരിക്കുന്നതാണ്.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ജോർജ്, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു, ടെൽക്കാ ചെയർമാൻ പി സി ജോസഫ്, മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ അഡ്വ ഫ്രാൻസിസ് തോമസ്, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ്, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രെഫ. കൊച്ചുത്രേസ്യാ എബ്രാഹം, കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ്, സ്കൂൾ പ്രിൻസിപ്പാൾ ഡോ. ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റർ സോണി തോമസ്, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡൈനോ ജയിംസ്, സ്കൂൾ പി റ്റി എ പ്രസിഡൻ്റ് ഷിബു തെക്കേമറ്റം, നോബി അബ്രാഹം എന്നിവർ അനുസ്മരണ പ്രസംഗവും നടത്തുന്നതാണ്.
അഡ്വ. ടി വി അബ്രാഹം:        
കൊഴുവനാൽ കൈപ്പൻപ്ലാക്കൽ പരേതനായ വർക്കിയുടേയും റോസമ്മയുടേയും നാലാമത്തെ പുത്രനായിരിരുന്നു. കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി, ഉന്നതാധികാര സമിതി അംഗം റബ്ബർ ബോർഡ് ഡയറക്ടർ ബോർഡ് അംഗം, കുറവിലങ്ങാട് ഗെയ്കോ ഇൻഡസ്ട്രീയൽ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, കൊഴുവനാൽ സർവ്വീസ് സഹകര ബാങ്ക് ഡയറക്ടർ ബോർഡ് അംഗം , കൊഴുവനാൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ വേർപാട്. കൂടാതെ നിരവധി ട്രേഡ് യൂണിയനുകളുടെയും സർവ്വീസ് സംഘടനകളുടെയും പ്രസിഡന്റും ആയിരുന്നു അദ്ദേഹം.
കോട്ടയം ജില്ലയുടെ പ്രഥമ ജില്ലാ കൗൺസിൽ പ്രസിസന്റ്, ജില്ലാ കൗൺസിൽ പ്രസിഡന്റുമാരുടെ ചേംബറിന്റെ സെക്രട്ടറി, ജില്ലാ വികസന സമിതി അംഗം, മെഡിക്കൽ കോളേജ് ഉപദേശക സമിതി അംഗം, കെ എസ് ആർടിസി ഉപദേശക സമിതി അംഗം, കെ റ്റി ഡി സി ഡയറക്ടർ ബോർഡ് അംഗം, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് അംഗം തുടങ്ങി വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്