പാലാ: പാലാ കാർമൽ മെഡിക്കൽ സെൻററിൽ ഹോസ്പിറ്റലിൽ ഡേ സെലിബ്രേഷനും, കർമ്മല മാതാവിൻറെ തിരുനാളും പാലാ രൂപതാ വികാരി ജനറാൾ ഡോക്ടർ ഫാദർ ജോസഫ് കണിയോടിൽ, കിഴതടിയൂർ പള്ളി വികാരി ഫാദർ തോമസ് പനന്താനത്ത് എന്നീ വൈദികരുടെ സംയുക്ത കുർബാനയോട് കൂടി നടന്നു.
ആതുര സേവനവും ദൈവവിശ്വാസവും ഒന്നിച്ച് ചേർത്ത് രോഗികൾക്ക് നല്ല സേവനം നൽകുന്ന സ്ഥാപനമാണ് കാർമ്മൽ മെഡിക്കൽ സെൻറർ എന്ന് ഫാദർ ജോസഫ് കണിയോടി അഭിപ്രായപ്പെട്ടു. തുടർന്ന് നടന്ന സമ്മേളനത്തിൽ ഫാദർ ജോസഫ് കണിയോടി, ഫാദർ അലക്സാണ്ടർ ഒലിക്കൽ, വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, മെഡിക്കൽ ഓഫീസർ, ഡോക്ടർ ബറ്റി ജോസ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സിൽവിൻ, ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് സെബി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.