Hot Posts

6/recent/ticker-posts

വിവരാവകാശനിയമ പ്രകാരം രേഖ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരത്തിന് വ്യവസ്ഥ: സംസ്ഥാന വിവരാവകാശ കമ്മീഷൻ

കോട്ടയം: വിവരാവകാശനിയമപ്രകാരം രേഖകൾ നൽകിയില്ലെങ്കിൽ അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വിവരാവകാശനിയമപ്രകാരം അപേക്ഷകനു ലഭിക്കേണ്ട രേഖകൾ/വിവരങ്ങൾ ലഭ്യമല്ലെന്നു കാട്ടി മറുപടി നൽകുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ രേഖകൾ ലഭിക്കാത്തതുമൂലം അപേക്ഷകനുണ്ടാകുന്ന നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വകുപ്പിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
സർക്കാർ ഉത്തരവുകളും ചട്ടങ്ങളും പ്രകാരം ഓഫീസ് രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടത് ഓഫീസ് മേധാവിയുടെ ബാധ്യതയാണ്. നിയമാനുസൃതമായ രേഖകൾ പൂർണമായോ ഭാഗകമായോ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം വകുപ്പ്/ സ്ഥാപനത്തിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാനാണ് വ്യവസ്ഥയുള്ളത്.
തീരദേശപരിപാലന നിയമമനുസരിച്ച് കെട്ടിടനിർമാണത്തിന് അനുമതി നൽകിയ രേഖയുടെ പകർപ്പ് ലഭ്യമാക്കാനായി കൊച്ചി മുനിസിപ്പൽ കോർപറേഷൻ വൈറ്റില സോൺ ഓഫീസിൽ ചെല്ലാനം സ്വദേശി വിവരാവകാശ അപേക്ഷ നൽകി. എന്നാൽ രേഖ ലഭ്യമല്ലെന്ന മറുപടിയാണ് കോർപറേഷൻ  നൽകിയത്. തുടർന്ന് അപേക്ഷകൻ വിവരാവകാശകമ്മീഷനെ സമീപിക്കുകയായിരുന്നു. ഈ കേസിൽ തദ്ദേശസ്വയംഭരണവകുപ്പിന്റെ പൊതുഅധികാരിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് സിറ്റിങിൽ തീരുമാനിച്ചത്. 


ചെമ്പ് ഗ്രാമപഞ്ചായത്തിൽ 2000ൽ കെട്ടിടം വാടകയ്ക്ക് എടുത്തതിന് നിരതദ്രവ്യമായി അടച്ച 25000 രൂപയുടെ ഓഫീസ് രസീതിന്റെ പകർപ്പ് വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടിക്കുന്ന് സ്വദേശി നൽകിയ അപേക്ഷയിൽ രസീതിന്റെ പകർപ്പ് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി. രസീത് ലഭ്യമല്ലെന്ന പഞ്ചായത്തിന്റെ മറുപടി കമ്മീഷൻ അംഗീകരിച്ചില്ല. 34 കേസുകളാണ് സിറ്റിങിൽ പരിഗണിച്ചത്. ഇതിൽ 33 കേസ് തീർപ്പാക്കി. ഒരെണ്ണം പിന്നീട് പരിഗണിക്കാനായി മാറ്റി. തദ്ദേശസ്വയംഭരണ വകുപ്പ്, പൊലീസ്, വിജിലൻസ്, കെ.എസ്.ഇ.ബി., ആരോഗ്യവകുപ്പ്, സഹകരണവകുപ്പ്, വിജിലൻസ്, മഹാത്മാഗാന്ധി സർവകലാശാല എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.


Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്