Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ 'റ്റിൻ ടെക്സ്' ശിൽപ്പശാല

രാമപുരം മാർ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് മാനേജ്‌മന്റ് ഇംഗ്ളീഷ് ഡിപ്പാർട്‌മെന്റുകളുടെ നേതൃത്വത്തിൽ കേരളത്തിലെ ഹ്യുമാനിറ്റീസ് കോമേഴ്‌സ് രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി 'റ്റിൻ  ടെക്സ്' ശിൽപ്പശാല നടത്തുന്നു. 
വിദ്യാർഥികളിൽ നൂതന ആശയ വികസനവും സംഭകത്വവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപ്പശാല നവംബർ 14 ,15 തിയതികളിൽ  നടത്തുന്നു. സംസ്ഥാന തലത്തിൽ വ്യവസായമേഖലയിലെ പ്രമുഖരും പ്രശസ്ത സംരംഭകരും ക്‌ളാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും.  
തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിശീലന പരിപാടി വളർന്നുവരുന്ന വിദ്യാർഥി സമൂഹത്തിന് വ്യവസായ വാണിജ്യ മേഖലകളിൽ പുതിയ ആശയങ്ങളും സംരംഭങ്ങളും ആരംഭിക്കുവാൻ ഉതകുന്ന മാർഗ നിർദേശങ്ങൾ നൽകും. 
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും സ്പോട് രെജിസ്ട്രേഷനും സൗകര്യം ഉണ്ട്. താൽപ്പര്യമുള്ള വിദ്യാർഥികൾ വിളിക്കുക: 9495480309



Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
കാലിൽ രാഖി കെട്ടിയ പുലി
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ