Hot Posts

6/recent/ticker-posts

വിക്ടറി ഡേ ആഘോഷിച്ച്‌ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ

ചെമ്മലമറ്റം: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് 1.45 ന് പാരിഷ് ഹാളിൽ ചേർന്നയോഗത്തിൽ സ്കൂൾ മാനേജർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. 
അരുവിത്തുറ സെൻറ് ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ്, പി.ടി.എ പ്രസിഡൻറ് ബിജു കല്ലിടുക്കനാനി, സ്റ്റാഫ് സെക്രട്ടറി  ജിജി ജോസഫ് എന്നിവർ പ്രസംഗിച്ചു
ഉപജില്ല, ജില്ല, സംസ്ഥാന, രൂപതാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ഈ അവസരത്തിൽ വിതരണം ചെയ്തു ഉപജില്ല കലോത്സവത്തിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കിയിരുന്നു. 
ഉപജില്ല സ്പോർട്സിൽ സ്കൂൾ ടീം റണ്ണറപ് ആയിരുന്നു. ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഐടി യിൽ ഓവറോൾ സെക്കൻഡും നേടിയിരുന്നു. കെ.സി.എസ്.എൽ രൂപതാ കലോത്സവത്തിലും സാഹിത്യോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍