Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ ആരോഗ്യ വകുപ്പിൻ്റെ സമഗ്ര ഇടപെടൽ അഭ്യർത്ഥിച്ച് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ ആരോഗ്യ വകുപ്പിൻ്റെ സമഗ്ര ഇടപെടൽ അഭ്യർത്ഥിച്ച് നഗരസഭാ ചെയർമാൻ മീനച്ചിൽ താലൂക്ക് പരാതി പരിഹാര അദാലത്തിൽ മന്ത്രിമാരായ റോഷി അഗസ്ററ്യൻ്റെയും, വി.എൻ.വാസവകൻ്റെയും ശ്രദ്ധ ക്ഷണിച്ചു.


വിവിധ ചികിത്സാ വിഭാഗങ്ങളിലെ മാറ്റപ്പെട്ട ഡോക്ടർമാരുടെ ഒഴുവുകളിൽ നിയമന നടപടികൾ ഉണ്ടാവണമെന്ന് നഗരസഭാ ചെയർമാനും മാനേജിoഗ് കമ്മിറ്റി ചെയർമാനുമായ ഷാജു തുരുത്തൻ ആവശ്യപ്പെട്ടു. പകരം ക്രമീകരണം ഏർപ്പെടുത്താതെയാണ് ഡോക്ടർമാരെ സ്ഥലം മാറ്റുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
ആശുപത്രിയിൽ എത്തുന്ന രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞയ്ക്കേണ്ടതായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ട്. ജനറൽ ആശുപത്രിയുടെ നടത്തിപ്പ് ചുമതല നഗരസഭയ്ക്കാണെങ്കിലും മീനച്ചിൽ താലൂക്കിലേയും പരിസര താലൂക്കുകളിലേയും നിരവധി രോഗികളാണ് ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. 
ആധുനിക രോഗനിർണ്ണയ ഉപകരണങ്ങൾ അനുവദിക്കണമെന്നും ചെയർമാൻ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗനിർണ്ണയത്തിനായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യത്തിൽ നിർധന രോഗികൾക്ക് വൻ സാമ്പത്തികഭാരം ഉണ്ടാകുന്നത് ഒഴിവാക്കപ്പെടുവാൻ കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ആശുപത്രിയിൽ മുടങ്ങാതെ വൈദ്യുതി ലഭിക്കുന്നതിന് സത്വര നടപടികൾ ഉണ്ടാവണമെന്നും ചെയർമാനും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ആവശ്യമുന്നയിച്ചു. വൈസ് ചെയർപേഴ്സൺ ലീന സണ്ണി, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂപടവൻ, ജയ്സൺ മാന്തോട്ടം, പീറ്റർ പന്തലാനി എന്നിവരും നഗരസഭാ ചെയർമാനോടൊപ്പം ആശുപത്രിക്കായുള്ള വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം