Hot Posts

6/recent/ticker-posts

ലഹരി ദുരന്തങ്ങള്‍ക്ക് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ട്: ഫാ. വെള്ളമരുതുങ്കല്‍

പാലാ: മദ്യമോ മാരക ലഹരിവസ്തുക്കളോ ഉപയോഗിച്ചത് മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക്  സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്നും സര്‍ക്കാരിനെയും കട്ടുപ്രതിയായി പരിഗണിക്കണമെന്നും കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ മുന്‍സംസ്ഥാന സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. കാഞ്ഞിരപ്പള്ളി, പാലാ രൂപതകളുടെയും കോട്ടയം അതിരൂപതയുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുകയും സര്‍ക്കാര്‍തന്നെ മദ്യഷാപ്പുകള്‍ നടത്തുകയും ചെയ്ത് അതുമൂലം മനുഷ്യന് അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുന്നുണ്ടെങ്കില്‍ നിശ്ചയമായും സര്‍ക്കാര്‍ കൂട്ടുപ്രതിയാകണം.
എം.ഡി.എം.എ., കഞ്ചാവ് പോലുള്ള മാരക ലഹരികള്‍ മൂലമുള്ള കേസുകളും ഈ ഗണത്തില്‍പെടണം. സര്‍ക്കാര്‍ എന്‍ഫോഴ്‌സമെന്റിന്റെ പരാജയമാണ് ലഹരികടത്ത് വ്യാപകമായിരിക്കുന്നതിന്റെ മുഖ്യകാരണം. 
സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ആന്റണി മാത്യു, ജോസ്‌മോന്‍ പുഴക്കരോട്ട്, ഷാജി അണക്കര, തോമസുകുട്ടി കാഞ്ഞിരപ്പള്ളി, ജോസ് ഫിലിപ്പ്, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവല്‍, സിസ്റ്റര്‍ റോസിന്‍ എന്നിവര്‍ പ്രസംഗിച്ചു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു