Hot Posts

6/recent/ticker-posts

കേരളാ ഗ്രോ ബ്രാൻ്റിങ്ങിന് ധനസഹായം നൽകും: പ്രിൻസിപ്പൽ കൃഷി ഓഫീസർ

പാലാ: കാർഷിക ഉൽപ്പന്നങ്ങൾക്ക് കേരളാ ഗ്രോ ബ്രാൻ്റിങ്ങിന് ആവശ്യമായ ധനസഹായം കൃഷി വകുപ്പ് ലഭ്യമാക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് അഭിപ്രായപ്പെട്ടു. കേരളാ ഗ്രോസ്‌റ്റോറുകൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ അതാതുജില്ലാ തലത്തിൽ ഉൽപ്പാദിപ്പിക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു.   
പാലായിൽ കർഷക ഉത്പാദക കമ്പനികളെ  കയറ്റുമതി രംഗത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ അഗ്രികൾച്ചർ ആൻ്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെൻ്റ് അതോറിറ്റിയുടയും  സംസ്ഥാന  കൃഷി വകുപ്പിൻ്റെയും സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ ഷാലോമിൽ സംഘടിപ്പിച്ച കാർഷിക സംരംഭക പ്രോൽസാഹന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോട്ടയം ജില്ലയിലെ കർഷക ഉൽപ്പാദക കമ്പനി /സംഘടനാ പ്രതിനിധികൾക്കു വേണ്ടി സംഘടിപ്പിച്ച   സെമിനാറിൻ്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഷാജു.വി.തുരുത്തൻ നിർവ്വഹിച്ചു. പി.എസ്.ഡബ്ലിയു.എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു.  
പി.എസ്.ഡബ്ലിയു.എസ്. അസി. ഡയറക്ടർ ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, സി.ബി. ബി.ഒ -പി. ഡി. എസ് സ്റ്റേറ്റ് കോർഡിനേറ്റർ സാബിൻ ജോസ്,എഫ്.പി.ഒ പി.എസ് ഡബ്ലിയു.എസ് ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം എന്നിവർ പ്രസംഗിച്ചു.
അപേഡാ റീജിയൺ ഓഫീസർ  ആൽഫീൻ സന്തോഷ്, കൃഷി വികസന ഓഫീസർ ജോ പൈനാപ്പള്ളിൽ,മാർക്കറ്റിങ്ങ് ഓഫീസർ  യമുന ജോസ്  എന്നിവർ ക്ലാസ്സുകൾ നയിച്ചു. പി.എസ്. ഡബ്ബിയു . എസ് ടീമംഗങ്ങളായ ജോയി മടിയ്ക്കാങ്കൽ, സിബി കണിയാം പടി, ജോസ് നെല്ലിയാനി, മെർളി ജയിംസ്,ഷീബാ ബെന്നി, സൗമ്യാ ജയിംസ്, സെബാസ്റ്റ്യൻ ആരുച്ചേരിൽ,  വിമൽ ജോണി,  തോമസ് മണ്ഡപത്തിൽ, ജോസ്മോൻ ഇടത്തടത്തിൽ, സിൽജോ ഈറ്റ യ്ക്കക്കുന്നേൽ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം കൊടുത്തു.
പി.ഡി.എസ് കാഞ്ഞിരപ്പള്ളി, നീലൂർ എഫ്.പി.സി, പ്രോഗ്രസീവ് ഫാർമേഴ്സ്   ഈരാറ്റുപേട്ട, പള്ളം ബ്ലോക്ക് എഫ്.പി.ഒ, കടന്തേരി എഫ്.പി.ഒ കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി എഫ്.പി.ഒ , പാലാ സാൻതോം എഫ്.പി.ഒ, ളാലം എഫ്.പി.ഒ, കർഷക മിത്രം കാഞ്ഞിരപ്പള്ളി, ഇൻഗ്രോം എഫ്.പി.ഒ ഭരണങ്ങാനം, ഫെർട്ടിലാൻ്റ് എഫ്.പി.സി ചിറ്റടി, ഫാത്തിമാപുരം എഫ്.പി.ഒ, കർഷക വിളവിപണന കേന്ദ്രം മൂഴൂർ, എം.എ.എഫ് മാടപ്പള്ളി, പള്ളം എഫ്.പി.സി അയർക്കുന്നം, പൊങ്ങത്താനം എഫ്.പി.സി, കടുത്തുരുത്തി എഫ്.പി.ഒ, വേമ്പനാട് എഫ്.പി.ഒ, കിങ്ങ്സ് കാക്കൊമ്പ്, കാഞ്ഞിരമറ്റം എഫ്.പി.സി, കോട്ടയം കർഷക ഉൽപ്പന്ന വിപണന സംഘം,പാലാ ഹരിതം എഫ്.പി.സി, അമൃതഗിരി എക്കോ, മാടപ്പള്ളി എഫ്.പി.സി, മദ്ധ്യകേരള എഫ്.പി.ഒ കടുത്തുരുത്തി, എം.എഫ്.പി.സിമാൻവെട്ടം തുടങ്ങി കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷക കൂട്ടായ്മാ ഭാരവാഹികൾ സെമിനാറിൽ പങ്കെടുത്തു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു