Hot Posts

6/recent/ticker-posts

കർഷക പ്രതിഭ ജോസഫ് മുരിക്കന്റെ അൻപതാം ചരമവാർഷികം ആചരിച്ച്‌ കേരള കോൺഗ്രസ് എം സംസ്കാരവേദി

ആലപ്പുഴ: കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക പ്രതിഭ ജോസഫ് മുരിക്കന്റെ അൻപതാം ചരമവാർഷികം കുട്ടനാട്ടിലെ ചിത്തിര കായൽ നിലത്തിൽ വച്ച് ആചരിച്ചു. സംസ്കാരവേദി ആലപ്പുഴ ജില്ല പ്രസിഡന്റ് അഡ്വ പ്രദീപ് കൂട്ടാലയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു.
രണ്ടാം ലോകമഹായുദ്ധാനന്തരം ഉണ്ടായ ഭക്ഷ്യക്ഷാമത്തിൽ നിന്നും തന്റെ നൂതനാശയം പ്രായോഗീകമാക്കുക വഴി രക്ഷിച്ച മുരിക്കന്റെ അസാമാന്യമായ ദീർഘവീക്ഷണവും കഠിനാധ്വാനവും കേരള ജനത ഇന്നും വേണ്ടത്ര മനസിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല എന്നത് ഖേദകരമാണ് എന്ന് ഡോ പേരയിൽ പറഞ്ഞു. 
മുരിക്കനെ കായൽ രാജാവ് എന്നും ബൂർഷ്വാ എന്നും വിളിച്ച് പരിഹസിക്കുന്നവർ അന്നമൊരുക്കക എന്നത് നിസ്സാര കാര്യമല്ല എന്ന് മനസിലാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവിയും കന്നഡ, തെലുങ്ക് ചലച്ചിത്ര പ്രവർത്തകനുമായ ലക്ഷ്മണ റാവു മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തിൽ രാജു കുന്നിക്കാട് മുരിക്കൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പ്രിൻസ് കുന്നപ്പള്ളി, ഫിലിപ്പോസ് തത്തംപള്ളി, ഡോ ജേക്കബ് സാംസൺ, വടയക്കണ്ടി നാരായണൻ, അഡ്വ അനിൽ കാട്ടാക്കട, പി റ്റി ജേക്കബ് ബിജു നൈനാൻ മരുതുക്കുന്നേൽ, സാം സി ജോൺ മുതലായവർ പ്രസംഗിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും