Hot Posts

6/recent/ticker-posts

മീനച്ചിൽ - മലങ്കര കുടിവെള്ള പദ്ധതി; ജല ശുദ്ധീകരണ ശാലയ്ക്ക് തറക്കല്ലിട്ടു

പാലാ: വാട്ടർ അതോറിറ്റി നടപ്പാക്കുന്ന ഏറ്റവും വലിയ ജല ശുദ്ധീകരണ ശാലയ്ക്ക് പാലാ നീലൂരിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻ തറക്കല്ലിട്ടു. വേനലിൽ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.



ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി ഭരണാനുമതി നൽകി ഭൂമി ഏറ്റെടുപ്പും പൂർത്തിയാക്കിയതിനാലാണ് പദ്ധതിയ്ക്ക് ഇപ്പോൾ തുണയായതെന്ന് മന്ത്രി പറഞ്ഞു. 45 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇവിടെ നിർമ്മിക്കുന്ന ആധുനിക പ്ലാൻ്റിൽ ശുദ്ധീകരിക്കുക.


വൈദ്യുതി ഉല്പാദനത്തിനു ശേഷം തുറന്നു വിടുന്ന വെള്ളത്തിൻ്റെ ഒരു ഭാഗം മാത്രമാണ് പദ്ധതിയ്ക്കായി പ്രയോജനപ്പെടുത്തുക. ഇവിടെ ഏതു സമയത്തും ജല ലഭ്യത ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
മീനച്ചിൽ റിവർ വാലി പദ്ധതിയും നടപ്പാക്കുകയാണെന്ന് മന്ത്രി അറിയിച്ചു. മലങ്കരയിൽ വെള്ളം കുറയുമെന്ന് ചിലർ പ്രചാരണം നടത്തുന്നതിൽ വസ്തുത ഇല്ലെന്ന് മന്ത്രി പറഞ്ഞു. മീനച്ചിൽ താലൂക്കിലെ 13 പഞ്ചായത്തുകൾക്കായാണ് ജലവിതരണ പദ്ധതി നടപ്പാക്കുന്നത്. യോഗത്തിൽ മാണി സി. കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി. മുഖ്യപ്രസംഗം നടത്തി. 

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ഷാജി പാമ്പൂരി ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജലവിഭവ വകുപ്പ്, ജല അതോറിട്ടറി അധികൃതർ എന്നിവരും പങ്കെടുത്തു.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ