Hot Posts

6/recent/ticker-posts

പാലാ രൂപത പ്ലാറ്റിനം ജൂബിലി അധ്യാപക അനധ്യാപക മഹാസംഗമം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു

പാലാ: കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്നവരായി അധ്യാപകർ മാറണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. 


പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാർത്ഥികളെ ലോകത്തോളം വലുതാക്കുന്നത്. പ്രകൃതിയുടെ  കാർഷിക പാഠങ്ങൾ അധ്യാപകർ വിദ്യാർഥികൾക്ക് പകർന്ന് നൽകണമെന്നും കൃഷി നമ്മുടെ സംസ്കാരമാണ് എന്ന തിരിച്ചറിവ് അധ്യാപകർ വിദ്യാർഥികൾക്ക് നൽകണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.   
വികാരി ജനറൽ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകം ടാക്സ് കമ്മീഷണർ വി റോയി ജോസ് ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തി. 
കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ, റവ. ഡോ. ജോസഫ് കാക്കല്ലിൽ, അക്കാഡമിക് കൗൺസിൽ ഡയറക്ടർ ഫാ.ജോർജ് പറമ്പിത്തടത്തിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, പ്രസിഡൻറ് ജോബി കുളത്തറ, മരങ്ങാട്ടുപിള്ളി സെൻ്റ് തോമസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ലിൻ്റ എസ് പുതിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു. 


Reactions

MORE STORIES

തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം