Hot Posts

6/recent/ticker-posts

പാലായ്ക്ക് പുത്തൻ രുചി അനുഭവം വാരി വിതറാൻ ഫുഡ് ഫെസ്റ്റ് ഡിസം. 6 മുതൽ 10 വരെ പുഴക്കര മൈതാനിയിൽ



ആഗോള വൈവിധ്യങ്ങളുമായി പാലായിൽ ഭക്ഷ്യ മേളയ്ക്ക് തുടക്കമാവുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് വിങ്ങിൻ്റെ നേത്യത്വത്തിലാണ് പാലാ ഫുഡ് ഫെസ്റ്റ്-2024 സംഘടിപ്പിക്കുന്നത്. ഡിസംബർ 6 ന് വൈകിട്ട് 4 മണിക്ക് മണി C കാപ്പൻ MLA ഉദ്ഘാടനം ചെയ്യും. 
ഡിസംബർ 6മുതൽ 10 വരെ പാലാ നഗര ഹൃദയത്തിൽ പുഴക്കര മൈതാനത്ത് വെച്ചാണ് പാലാ ഫുഡ് ഫെസ്റ്റ് നടത്തുന്നത്. ചൈനീസ്, അറബിക്, തായ്, കോണ്ടിനെന്റൽ, ഫ്യൂഷൻ എന്നിവയും വിവിധതരം ഇൻഡ്യൻ, തനിനാടൻ, ഷാപ്പ് കറികൾ, ശീതളപാനീയ ങ്ങൾ, ഐസ്ക്രീമുകൾ, ഷെയ്ക്കുകൾ, മധുരപലഹാര ങ്ങൾ തുടങ്ങിയ രുചികരമായ വിഭവങ്ങളും ഫുഡ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഡിസംമ്പർ 6, 9, 10 തീയതികളിൽ വൈകിട്ട് 4 മണിക്കും. ജൂബിലി തിരുനാൾ പ്രധാന ദിവസമായ 7, 8 തീയതികളിൽ ഉച്ചയ്ക്ക് 12 മണിക്കും. ഭക്ഷ്യമേള ആരംഭിക്കും.' വൈകുന്നേരം 11 വരെ ഭക്ഷ്യമേള ഉണ്ടായിരിക്കും.ടൈറ്റിൽ സ്പോൺസർ ഫെഡറൽ ബാങ്ക് - മുഖ്യ സ്പോൺസൺ മാർ പുളിമൂട്ടിൽ സിൽക്ക്സ്, വിശ്വാസ്, സെൻ്റ് ജോസഫ് എൻജനീയറിംഗ് കോളേജ്, പ്രിയ സൗണ്ട്സ്, റേഡിയോ മംഗളം, മെഡിക്കൽ പാട്ണൻ മാർ സ്ലീവാ മെഡിസിറ്റി ,കൂടാതെ ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും സഹകരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഡി ജെ ,ഗാനമേള " ഡാൻസ് നൈറ്റ്, മ്യൂസിക്ക് ബാൻറ് തുടങ്ങിയ കാലാവിരുന്ന് ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ വി.സി ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ജോൺ ദർശന, എബിസൺ ജോസ്, ജോസ്റ്റ്യൻ വന്ദന, ആൻ്റണി കുറ്റിയാങ്കൽ, ഫ്രെഡി നടുത്തെട്ടിയിൽ, അനൂപ് ജോർജ്, ചെ യ്സ് തോമസ്, സിറിൾ ടോം, ജോസ് ചന്ദ്രത്തിൽ, വിപിൻ പോൾസൺ, ജോയൽ വെള്ളിയേപ്പള്ളി, തുടങ്ങിയവർ പങ്കെടുത്തു. 
അനവധി വൈവിദ്ധ്യമാർന്ന വിഭവങ്ങളുമായി അൻപതിലധികം സ്റ്റാളുകളിലായാണ് ഫുഡ് ഫെസ്റ്റ്-2024 നടത്തുന്നത്. ഇതിനോടനുബന്‌ധിച്ച് എല്ലാദിവസവും വേദിയിൽ വച്ച് കലാപരിപാടികൾ നടത്തപ്പെടും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും