Hot Posts

6/recent/ticker-posts

പാലാ ഫുഡ് ഫെസ്റ്റിന് തുടക്കമായി; മാണി സി കാപ്പന്‍ എം എൽ എ ഉദ്ഘാടനം നിര്‍വഹിച്ചു

പാലാ ഫുഡ് ഫെസ്റ്റിന് പുഴക്കര മൈതാനിയില്‍ തുടക്കമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിലാണ് ആഗോള ഭക്ഷ്യ വൈവിധ്യങ്ങളും  പാലായുടെ സ്വന്തം രുചിക്കൂട്ടുകളുമായി പാല ഫുഡ് ഫെസ്റ്റ് 2024 പുഴക്കര മൈതാനത്ത് സംഘടിപ്പിക്കുന്നത്.  മാണി C കാപ്പന്‍ MLA ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ MLA ഭദ്രദീപം തെളിച്ചു. സ്റ്റാളുകളുടെ ഉദ്ഘാടനം KVVES ജില്ലാ പ്രസിഡന്റ് MK തോമസ് കുട്ടി നിര്‍വഹിച്ചു യൂത്ത് വിംഗ് പ്രസിഡന്റ് ജോണ്‍ ദര്‍ശന അധ്യക്ഷനായിരുന്നു. ഫാദര്‍ ജോസഫ കണിയോടിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വക്കച്ചന്‍ മറ്റത്തില്‍ , ആന്റണി അഗസ്റ്റ്യന്‍ കുറ്റിയാങ്കല്‍, നിഷാ  ദാസ്,  ജോസഫ്, ചാക്കോ പുളിമൂട്ടില്‍, ജോസ് ചെറുവള്ളില്‍, സോണി ഏറത്ത്, ലാലിച്ചന്‍ ജോര്‍ജ്, സതീഷ് ചൊള്ളാനി, ബിനീഷ് ചുണ്ടച്ചേരി, ടോബിന്‍ K അലക്‌സ്, ബൈജു കൊല്ലം പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജൂബിലി തിരുനാള്‍ പ്രധാന ദിവസമായ 7, 8 തീയതികളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ഭക്ഷ്യമേള ആരംഭിക്കും. രാത്രി 11 വരെ ഭക്ഷ്യമേള  ഉണ്ടായിരിക്കും. എല്ലാ ദിവസവും വെകുന്നേരങ്ങളില്‍ ഡി.ജെ ,ഗാനമേള, ഡാന്‍സ് നൈറ്റ്, മ്യൂസിക്ക് ബാന്റ്  തുടങ്ങിയ കാലാവിരുന്ന് ഉണ്ടായിരിക്കും. ചൈനീസ്, അറബിക്, തായ്, കോണ്ടിനെന്റല്‍, ഫ്യൂഷന്‍ എന്നിവയും വിവിധതരം ഇന്‍ഡ്യന്‍, തനിനാടന്‍, ഷാപ്പ് കറികള്‍, ശീതളപാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍, ഷെയ്ക്കുകള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയ രുചികരമായ വിഭവങ്ങളും ലഭിക്കുന്ന അന്‍പതോളം സ്റ്റാളുകള്‍ ഫുഡ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  
എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഡി ജെ ,ഗാനമേള ' ഡാന്‍സ് നൈറ്റ്, മ്യൂസിക്ക് ബാന്റ് തുടങ്ങിയ കാലാവിരുന്ന് ഉണ്ടായിരിക്കും. ഡിസംബര്‍ 6മുതല്‍ 10 വരെ പാലാ നഗര ഹൃദയത്തില്‍ പുഴക്കര മൈതാനത്ത് വെച്ചാണ് പാലാ ഫുഡ് ഫെസ്റ്റ് നടത്തുന്നത്. ചൈനീസ്, അറബിക്, തായ്, കോണ്ടിനെന്റല്‍, ഫ്യൂഷന്‍ എന്നിവയും വിവിധതരം  ഇന്‍ഡ്യന്‍, തനിനാടന്‍, ഷാപ്പ് കറികള്‍, ശീതളപാനീയ ങ്ങള്‍, ഐസ്‌ക്രീമുകള്‍, ഷെയ്ക്കുകള്‍, മധുരപലഹാര ങ്ങള്‍ തുടങ്ങിയ രുചികരമായ വിഭവങ്ങളും ഫുഡ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അനവധി വൈവിദ്ധ്യമാര്‍ന്ന വിഭവങ്ങളുമായി അന്‍പതിലധികം സ്റ്റാളുകളിലായാണ് ഫുഡ് ഫെസ്റ്റ്-2024 നടത്തുന്നത്. ഇതിനോടനുബന്ധിച്ച് എല്ലാദിവസവും വേദിയില്‍ വച്ച് കലാപരിപാടികള്‍ നടത്തപ്പെടും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും