Hot Posts

6/recent/ticker-posts

പാലാ നഗരസഭയിൽ കേരളോത്സവം സംഘടിപ്പിച്ചു

പാലാ: യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ പാലാ നഗരസഭയിൽ കേരളോത്സവം സംഘടിപ്പിച്ചു. 
അവരിൽ സാഹോദര്യവും സഹകരണബോധവും സഹവർത്തിത്വവും വളർത്തുക, ഒരു പൊതു സംഗമ വേദിയിൽ ഒരുമിച്ചു കൂടുന്നതിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായാണ് സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ കേരളോത്സവം വർഷംതോറും സംഘടിപ്പിച്ചു പോരുന്നത്.


പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അദ്ധ്യക്ഷനായിരുന്നു. 
വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർമാരായ തോമസ് പീറ്റർ, ബിജി ജോജോ, സിജി പ്രസാദ്, സതി ശശികുമാർ ,യൂത്ത് കോഡിനേറ്റർ മാർഷൽ, നഗരസഭാജീവനക്കാരായ ബിനു പൗലോസ്, രജസ്റ്റത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കായിക മത്സരങ്ങളാണ് ഇന്ന് നടന്നത്. 
കേരളോത്സവം, കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക- സാംസ്ക‌ാരിക സംഗമവേദി എന്ന നിലയിൽ ഇതിനകം ജനശ്രദ്ധ നേടിയെടുത്തിട്ടു ള്ളതാണ്. 


സംസ്ഥാനതലത്തിൽ വിജയികളായവരെ ദേശീയ യുവോത്സവത്തിലെ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും, ദേശീയ തലത്തിൽ മികച്ച വിജയം കൈവരിക്കുന്നതിനും കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. 15 മുൽ 40 വയസുകരെ മുനിസിപ്പൽ പരിധിയിൽ ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു