Hot Posts

6/recent/ticker-posts

പാലാ സെൻ്റ് തോമസിന്റെ സുവർണ്ണ താരങ്ങൾക്ക് സ്വീകരണം

പാലാ: നാഷണൽ സ്കൂൾ ഗെയിംസിലേക്ക് യോഗ്യത നേടിയ പാലാ സെൻ്റ് തോമസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കാർത്തി മജു, അർജുൻ എം പട്ടേരി എന്നിവർക്ക് സ്വീകരണം നൽകി. 
കാർത്തി മജു സംസ്ഥാന സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പട്നയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 
അർജുൻ എം പട്ടേരി സംസ്ഥാന നീന്തൽ മത്സരത്തിൽ (50 മീറ്റർ ബട്ടർഫ്ലൈ ) വിജയം നേടി രാജ്ഘോട്ടിൽ നടന്ന ദേശീയ അക്വാട്ടിക് ( നീന്തൽ) മത്സരത്തിൽ പങ്കെടുത്തു.
പി ടി എ പ്രസിഡൻ്റ് വി എം തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് കൗൺസിലർ ബിജി ജോജോ ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഫാ.റെജിമോൻ സ്കറിയ, കായിക അധ്യാപകൻ ഡോ. ബോബൻ ഫ്രാൻസിസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍