Hot Posts

6/recent/ticker-posts

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോട്ടയത്ത്

കോട്ടയം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോട്ടയം കുമരകത്ത്‌ എത്തി. വൈക്കം വലിയകവലയിലെ തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നവീകരിച്ച തന്തൈ പെരിയോര്‍ ഇ.വി.രാമസ്വാമി നായ്ക്കര്‍ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയതാണ് അദ്ദേഹം.
തമിഴ്നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നവീകരിച്ച പെരിയോർ സ്മാരക മന്ദിരം നാളെ (ഡിസംബർ 12) രാവിലെ 10ന് ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടർ ജോൺ വി സാമുവൽ കസവ് ഷാളും ശ്രീ നാരായണ ഗുരുവിൻ്റെ 'A cry in the wilderness : The works of Narayana Guru' എന്ന  പുസ്തകവും നൽകി സ്വീകരിച്ചു. സ്പെഷ്യൽ സെക്രട്ടറി ഡോ. എസ്. കാർത്തികേയൻ, എ.ഡി.എം. ബീന പി. ആനന്ദ് എന്നിവർ സന്നിഹിതരായിരുന്നു.
വൈക്കം കായലോര ബീച്ചിൽ വെച്ചാണ് ഉദ്ഘാടന സമ്മേളനം നടക്കുക. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി.വേലുവിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കായലോര ബീച്ചും പരിസരവും പരിശോധന നടത്തിയിരുന്നു. 5000ത്തോളം പേർക്കിരിക്കാവുന്ന പന്തലിൻ്റെ നിർമ്മാണം പൂർത്തിയായി. നിര്‍മാണ പുരോഗതി വിലയിരുത്താൻ ഇതിനകം തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി.വേലു, വിനോദ സഞ്ചാര, ഐ ടി വകുപ്പുമന്ത്രിമാർ നിരവധി തവണ വൈക്കത്ത് എത്തിയിരുന്നു. 
തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് 8.14 കോടി രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിക്കുന്നത്. പെരിയോറുടെ ചിത്രങ്ങളും മറ്റും പ്രദർശിപ്പിച്ചിരുന്ന മ്യൂസിയം പ്രവർത്തിച്ചിരുന്ന കെട്ടിടം ഭാഗികമായി പൊളിച്ച് ഇരുനിലയാക്കുന്ന പണികളെല്ലാം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. താഴത്തെ നിലയില്‍ മ്യൂസിയവും മുകളിലത്തെ നിലയില്‍ ഇനി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമാണ് പ്രവര്‍ത്തിക്കുക. രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്കു മുന്നിലായി വലിയ കവാടവും നിര്‍മിച്ചിട്ടുണ്ട്.



ഓപ്പണ്‍ സ്റ്റേജിന് മുകളില്‍ റൂഫ് ചെയ്തു. ഇതിനു സമീപത്തെ പുതിയ കെട്ടിടത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുക. കുട്ടികള്‍ക്കായി പാര്‍ക്കും അതോടൊപ്പം ഉദ്യാനവും ഒരുക്കി. പെരിയോറുടെ ജീവചരിത്രം, സമര ചരിത്രം, പ്രധാന നേതാക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും, പെരിയാറുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും നവീകരിക്കുന്ന സ്മാരകത്തില്‍ സൂക്ഷിക്കാനും സൗകര്യമുണ്ട്.


പരിപാടി ബിഎം ടിവി യിൽ തൽസമയം ഉണ്ടായിരിക്കും.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്