Hot Posts

6/recent/ticker-posts

ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ സിൽവർ ജൂബിലി മെഗാ രക്തദാന ക്യാമ്പ് നടന്നു; 126-ാം തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തിനെ ചടങ്ങിൽ ആദരിച്ചു

ഇലഞ്ഞി: ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കണ്ടറി  സിൽവർ ജൂബിലിയോട് അനുബന്ധിച്ച് സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റും എസ്. എം വൈ. എം ഇലഞ്ഞി യൂണിറ്റും പാലാ ബ്ലഡ്‌ ഫോറവും ചേർന്ന് പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  
സ്കൂൾ പ്രിൻസിപ്പൽ രാജേഷ് സി കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ ജോസഫ് ഇടത്തുംപറമ്പിൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. പാലാ ബ്ലഡ്‌  ഫോറം ജനറൽ കൺവീനവർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. 
എസ് എം വൈ എം ഡയറക്ടർ ഫാ. ജോസഫ് അലാനിക്കൽ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ജയ്സൺ സെബാസ്റ്റ്യൻ, പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഡോജിൻ ജോൺ, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുമോൻ ചെല്ലപ്പൻ,  കെ. എം മനു, എസ്. എം വൈ. എം യൂണിറ്റ് പ്രസിഡന്റുമാരായ അലൻ പീറ്റർ, നിയാ ബൈനു, എൻ. എസ്. എസ് വോളന്റിയർ ലീഡർമാരായ അജയ് ജോൺ മാത്യു, എൽസ മരിയ ബിനോയ് തുടങ്ങിയവർ സംസാരിച്ചു.


സമ്മേളനത്തിൽ 126 -ാം തവണ രക്തം ദാനം ചെയ്ത  പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ മാനേജർ ഫാ ജോസഫ് ഇടത്തുംപറമ്പിൽ പൊന്നാടയണിയിച്ച് ആദരിച്ചു. മാർ സ്ലീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. എസ് എം വൈ എം ഡയറക്ടറും പ്രിൻസിപ്പാളും അദ്ധ്യാപകരും മാതാപിതാക്കളും ഉൾപ്പെടെ അൻപതോളം ആളുകൾ ക്യാമ്പിൽ രക്തം ദാനം ചെയ്തു.


Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
കാലിൽ രാഖി കെട്ടിയ പുലി
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ