Hot Posts

6/recent/ticker-posts

എംഎൽഎയും വിദ്യാർത്ഥികളുമായി പ്രകൃതിയെ അറിയാൻ സൗജന്യ പഠന - വിനോദയാത്ര

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ, പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നുമായി തെരഞ്ഞെടുത്ത 100 വിദ്യാർത്ഥികളുമായി ഫെബ്രുവരി 1ാം തീയതി ശനിയാഴ്ച പഠന-വിനോദയാത്ര നടത്തുന്നു. 
രാവിലെ 7 മണിക്ക് മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നായി പുറപ്പെടുന്ന വിനോദയാത്ര സംഘം എരുമേലിയിൽ സന്ധിച്ച് രാവിലെ 8:30 ന് ആങ്ങമൂഴിയിൽ നിന്നും വനമേഖലയിലൂടെ ഗവിയിലേക്കുള്ള യാത്ര ആരംഭിക്കും.  പ്രകൃതിരമണീയതയും, കാനന ഭംഗിയും ആസ്വദിച്ച് ഏഴോളം ഡാമുകളും, തടാകങ്ങളും സന്ദർശിച്ച് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി വിനോദയാത്ര സംഘം വള്ളക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തും. അവിടെനിന്നും വനപാലകരുടെ അകമ്പടിയോടുകൂടി ട്രക്കിങ്ങും നടത്തി വൈകുന്നേരം അഞ്ചുമണിയോടുകൂടി തിരികെ പോരുന്നതാണ് യാത്രാ പരിപാടി. 
മുൻ കോളജ് പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം അധ്യാപകരും, ഏതാനും പേഴ്സണാലിറ്റി ട്രെയിനർമാരും ഉൾപ്പെടെ ഇരുപതോളം അംഗങ്ങളുള്ള അധ്യാപകരുടെ ഒരു പ്രഗൽഭ ടീമാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന് നേതൃത്വം നൽകുന്നത്. കൂടാതെ ഓരോ സ്കൂളിലെയും ഫ്യൂച്ചർ സ്റ്റാർസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഓരോ മെന്റർ ടീച്ചർമാരെയും നിയോഗിച്ചിട്ടുണ്ട്. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നുവർഷമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വിദ്യാഭ്യാസ രംഗത്ത് നിരവധി ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമുകൾ നടന്നുവരുന്നുണ്ട്. 
ഇതിന്റെ ഭാഗമായി കുട്ടികൾക്ക് കരിയർ ഗൈഡൻസ്, ആപ്റ്റിട്യൂട് ടെസ്റ്റ്, സ്കോളർഷിപ്പ് പരിശീലനം, കൗൺസിലിംഗ്, മെഡിക്കൽ ക്യാമ്പുകൾ, സിവിൽ സർവീസ് ട്രെയിനിങ്, ലീഡർഷിപ്പ് ക്യാമ്പുകൾ, ഡിബേറ്റ്, പ്രസംഗ, ക്വിസ്, ഉപന്യാസ മത്സരങ്ങൾ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിഭാ പുരസ്കാരം, സ്കൂൾ യുവജനോത്സവങ്ങൾ, സ്കൂൾ കായികമേളകൾ, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, സാമൂഹ്യശാസ്ത്ര, ശാസ്ത്ര മേളകളിലും മറ്റും നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥികൾക്ക് ആദരവ്, നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകൽ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. 
ഇപ്രകാരമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രകൃതിയെ അറിയുക എന്ന സന്ദേശവുമായി എംഎൽഎയോടും, ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളോടും, മെന്റർ ടീച്ചർമാരോടുമൊപ്പം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന- വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു