Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവകയിൽ ഏകദിന സെമിനാർ നടന്നു

കാവുംകണ്ടം ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും കുടുംബ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ ഡേവീസ് കെ മാത്യു കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം സെമിനാർ ഉദ്ഘാടനം ചെയ്തു. 
"ജീവിതം സുന്ദരമാക്കാൻ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ഓറിയന്റേഷൻ ക്ലാസിന് ഇന്റർനാഷണൽ മോട്ടിവേഷണൽ ട്രെയിനർ ജിജോ ചിറ്റടി നേതൃത്വം നൽകി. ഇടവകയിലെ കുടുംബങ്ങൾക്കായി നടത്തിയ ഫാമിലി ഓറിയന്റേഷൻ പ്രോഗ്രാമിൽ നിരവധി പേർ പങ്കെടുത്തു. 
സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, സൗമ്യ മനപ്പുറത്ത്, ഡെന്നി മുണ്ടിയാവിൽ, നൈസ് തെക്കലഞ്ഞിയിൽ, ജോയ്സി ബിജു കോഴിക്കോട്ട്, അജിമോൾ പള്ളിക്കുന്നേൽ, ഷൈനി വട്ടക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍