Hot Posts

6/recent/ticker-posts

ഒരു ലക്ഷം രൂപ വരുന്ന സമ്മാനങ്ങളുമായി 'പാലാ മാരത്തൺ' ഞായറാഴ്ച സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ

പാലാ: ലയൺസ് ക്ലബ് ഇന്റർ നാഷണൽ 318 B-യും സെൻ്റ് തോമസ് കോളേജും എൻജിനിയേഴ്‌സ് ഫോറവും, ഡെക്കാത്തലോൺ കോട്ടയവും സംയുക്തമായി പാലാ മാരത്തൺ 2025 ജനുവരി 19 ഞായറാഴ്‌ച പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 21 km രാവിലെ 5.00 മണിയ്ക്കും, 10 km രാവിലെ 6.00 മണിയ്ക്കും, 3 km രാവിലെ 6.30 നും ആരംഭിക്കുന്നതാണ്. 
50 വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ക്യാഷ് പ്രൈസുകൾ നല്‌കുമെന്നും ഭാരവാഹികൾ അറിയിച്ചു. മൊത്തം ഒരു ലക്ഷം രൂപ വരുന്ന സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. റ്റീഷർട്ട്, മെഡൽ, റ്റൈമ്‌ഡ് ചിപ്പ്, പ്രഭാതഭക്ഷണം ഇവയും പങ്കെടുക്കുന്നവർക്ക് നല്‌കുന്നതാണ്. വാം അപ്പ്, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ജനുവരി 15 വരെയാണ് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുക. 
ലയൺ ആർ. വെങ്കിടാചലം (ഡിസ്ട്രിക് ഗവർണർ, ലയൺസ് ക്ലബ് ഇന്റർനാഷ്‌ണൽ 318ബി), ലയൺ മാഗി ജോസ് മേനാംപറമ്പിൽ (മുൻ ഡിസ്ട്രിക് ഗവർണർ, ലയൺസ് ക്ലബ് ഇൻ്റർനാഷ്‌ണൽ 318ബി), ചെറി അലക്‌സ് മേനാംപറമ്പിൽ, (എൻജിനീയറിംഗ് ഫോറം മുൻ പ്രസിഡന്റ്), ലയൺ മധു എം.പി. (ഡിസ്ട്രിക് ചീഫ് കോ- ഓർഡിനേറ്റർ), ജിമ്മി ജോസഫ് (മുൻസിപ്പൽ കൗൺസിലർ, പാലാ), 
വി.എം. അബ്‌ദുള്ളഖാൻ (സഫലം 55 പ്ലസ് സെക്രട്ടറി), പ്രൊഫസർ തങ്കച്ചൻ മാത്യു (മുൻ ഫിസിക്കൽ എഡ്യൂക്കേ ഷൻ ഡയറക്‌ടർ, അൽഫോൻസാ കോളേജ് പാലാ) ആദർശ് ഡെക്കാത്തലോൺ എന്നിവർ പങ്കെടുക്കുന്നതാണ്. ബന്ധപ്പെടുക: Mob : 9846566483, 9961311006.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു