Hot Posts

6/recent/ticker-posts

പാലാ നഗരസഭയിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം'

പാലാ: നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ നിർവഹിച്ചു. 
സെന്റ് തോമസ് കോളജിലെ എൻ.എസ്.എസ.് വോളണ്ടിയർമാരുടെ സഹകരണത്തോടെ ജനറൽ ആശുപത്രി ബസ് സ്റ്റോപ്പ് മുതൽ കുരിശുപള്ളി കവല വരെ പ്ലാസ്റ്റിക്ക്, മറ്റ് വസ്തുക്കൾ നീക്കി ശുചീകരിച്ചു. 
വൈസ് ചെയർപേഴ്സൺ ലീന സണ്ണി പുരയിടം, നഗരസഭാംഗം ബിജി ജോജോ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ ആർപി, കെ.എസ്.ഡബ്ലിയു.എം.പി. എൻജിനീയർ, ശുചീകരണ തൊഴിലാളികൾ, സർക്കാർ ജനറൽ ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സെന്റ് തോമസ് കോളജിലെ എൻ.എസ്.എസ.് വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍