Hot Posts

6/recent/ticker-posts

പാലാ സെൻ്റ് മേരീസ് എൽ.പി. സ്കൂളിൽ 2025 - 2026 വർഷത്തെ അഡ്മിഷൻ ആരംഭിച്ചു



പാലാ: കോട്ടയം ജില്ലയിലെ തന്നെ  മികച്ച എൽ.പി. സ്കൂളായ പാലാ സെൻ്റ് മേരീസ് എൽ. പി.സ്കൂളിൽ LKG മുതൽ 4 വരെ ക്ലാസുകളിലേക്ക്, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അടുത്ത അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളാണ് പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ. ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം, കലോത്സവം എന്നിവയിലെല്ലാം എല്ലാ വർഷവും ഓവറോൾ കിരീടം പാലാ സെൻ്റ് മേരീസിനാണ്. 
അതോടൊപ്പം എൽ.പി വിഭാഗത്തിൽ വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തുന്ന പ്രസംഗ മത്സരങ്ങളിലും വിജയികൾ പാലാ സെൻ്റ് മേരീസിലെ ചുണക്കുട്ടികൾ തന്നെ. നൃത്തം, സംഗീതം, പ്രസംഗം, കരാട്ടെ, റോളർ സ്കേറ്റിംഗ്, എന്നീ ഇനങ്ങളിൽ, കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകി വരുന്നു. 
LKG, UKG സി.ബി.എസ്.സി. സിലബസും, ഒന്നു മുതൽ 4 വരെ ക്ലാസുകൾ കേരള സിലബസിലുള്ള ഇംഗ്ലീഷ്, മലയാളം മീഡിയവുമാണ്. എല്ലാ സ്ഥല ങ്ങളിലേക്കും വാഹന സൗകര്യവും ഉണ്ട്. അഡ്മിഷനായി ബന്ധപ്പെടേണ്ട നമ്പർ: ഹെഡ്മിസ്ട്രസ്: 9400251058, 8281570692 


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ