Hot Posts

6/recent/ticker-posts

വെള്ളികുളത്ത് ഡെസ്റ്റിനേഷൻ സെൻ്റർ സ്ഥാപിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

തീക്കോയി: കേരള സ്റ്റേറ്റ് റെസ്പോൺസിബിൾ ടൂറിസം മിഷൻ്റെ സഹകരണത്തോടെ വെള്ളികുളത്ത് ഡെസ്റ്റിനേഷൻ സെൻ്റർ ആരംഭിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പ്രസ്താവിച്ചു. പ്രശസ്ത ടൂറിസ്റ്റു കേന്ദ്രമായ വാഗമണ്ണിന് അഞ്ചുകിലോമീറ്റർ അകലത്തിൽ ഫാം ടൂറിസം, ഫാം സ്‌റ്റേ, ഹോം സ്‌റ്റേ, അഡ്വെഞ്ചർ ടൂറിസം തുടങ്ങിയ വിപുലമായ സാധ്യതകൾ കണക്കിലെടുത്താണ് ഡെസ്റ്റിനേഷൻ സെൻ്റർ സ്ഥാപിക്കുന്നത്. 
വെള്ളികുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡൂസേഴ്സ് മാർക്കറ്റിങ്ങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്മെൻ്റ് കോർപ്പറേഷൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന സംരംഭത്തിൻ്റെ സാധ്യതാ വിശകലന യോഗം വെള്ളികുളം സ്കൂൾ ഹാളിൽ വെച്ചു നടന്നു. 
സ്‌കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കരയുടെ അദ്ധ്യക്ഷതയിൽ സെൻ്റ് ആൻ്റ ണീസ് സ്കൂൾ ഹാളിൽ ചേർന്ന സമ്മേളനം അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് റസ്പോൺസബിൾ ടൂറിസം മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ രൂപേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. 
ജില്ലാ കോർഡിനേറ്റർ ഭഗത് സിംഗ് വി.എസ്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, വെള്ളികുളം ഡവലപ്മെൻ്റ് സൊസൈറ്റി സെക്രട്ടറി ജിജിമോൻ വളയത്തിൽ, ഡയറക്ടർ ബോർഡംഗം ആൻ്റണി കെ.ജെ. എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു